പറവൂര്‍: രണ്ടാമത്തെ ഡോസ് കൊവിഡ് വാക്സിനേഷന് ലഭിക്കാത്തതിനാല്‍ ജനങ്ങള്‍ ആശങ്കയില്‍. തെക്കുംപുറം എസ്എന്‍ഡിപി ശാഖയില്‍ നടന്ന ഒന്നാം ഡോസ് വാക്സിനേഷന് ലഭിച്ചവര്‍ക്കാണ് രണ്ടാം ഡോസിനുള്ള അവസാന ദിവസത്തോട് അടുത്തിട്ടും വാക്സിന് ലഭിക്കാത്തത്.
ചേന്ദമംഗലം ഗ്രാമപഞ്ചായത്തിലെ 10, 11 വാര്‍ഡുകളിലുള്ള 388 പേരാണ് ഏപ്രില്‍ പത്തിന് ഒന്നാം ഡോസ് സ്വീകരിച്ചത്. ഇതില്‍ ഭൂരിഭാഗം പേരും അറുപത് വയസ്സിനു മുകളിലുള്ളവരാണ്. ചേന്ദമംഗലം ഗ്രാമപഞ്ചായത്തില്‍ ഗോതുരുത്ത് ഹെല്‍ത്ത് സെന്ററിലാണ് നിലവില്‍ വാക്സിനല് നല്‍കുന്നത്. 150 പേര്‍ക്കാണ് ഒരു ദിവസം വാക്സിന് ലഭിക്കുന്നത്. ഇതില്‍ 70 പേര്‍ക്ക് മാത്രമാണ് പഞ്ചായത്ത് മുഖേന വാക്സിന് ലഭിക്കുന്നത്. മറ്റു 80 ഡോസും ഓണ്‍ലൈനായി ബുക്ക് ചെയ്തവര്‍ക്കാണ് നല്‍കുന്നത്.
രണ്ടാം ഡോസ് വാക്സിന് നല്‍ക്കണമെന്ന് ആവശ്യപ്പെട്ട് വാര്‍ഡ് മെമ്പര്‍മാര്‍ ബന്ധപ്പെട്ട അധികൃതരെ ആഴ്ചകളായി സമീപിച്ചിട്ടുണ്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല. ജില്ലാ കളക്ടര്‍ക്ക് ഇതു സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്. ഈ വിഷയം പ്രതിപക്ഷ നേതാവ് അടക്കമുള്ള ജനപ്രതിനിധികളുടെ ശ്രദ്ധയില്പ്പെടുത്തിയട്ടുണ്ടെന്ന് ജനം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: