ലക്നൗ: ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂര്‍ ജില്ലയില്‍ 700 കോടിയുടെ നിക്ഷേപം നടത്താന്‍ ആദിത്യ ബിര്‍ള ഗ്രൂപ്പ് ആലോചിക്കുന്നു. സംസ്ഥാനത്ത് പെയിന്റ് നിര്‍മാണത്തിനുള്ള വ്യവാസയ യൂണിറ്റ് ആദിത്യ ബിര്‍ള സ്ഥാപിക്കുമെന്ന് ഹിന്ദി ദിനപത്രമായ ‘ദൈനിക് ജാഗരണ്‍’ റിപ്പോര്‍ട്ട് ചെയ്തു. നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ കൈക്കൊണ്ട ഒരുകൂട്ടം നടപടികളുടെ തുടര്‍ച്ചയാണിത്. ഇതേപ്പറ്റി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ട്വീറ്റ് ചെയ്തു. ഫെബ്രുവരിയില്‍ കമ്പനി അധികൃതര്‍ നിര്‍ദിഷ്ട സ്ഥലം സന്ദര്‍ശിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഭിതി റാവത്തില്‍ 70 ഏക്കറോളം സ്ഥലമാണ് ഗൊരഖ്പൂര്‍ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് അതോറിറ്റി വാഗ്ദാനം ചെയ്തിരിക്കുന്നത്. ജില്ലാ ഭരണകൂടത്തിന്റെ അനുമതിയും ലഭിച്ചിട്ടുണ്ട്. രണ്ടായിരത്തിലേറെ ആളുകള്‍ക്ക് പദ്ധതിവഴി തൊഴില്‍ ലഭിക്കും. നിര്‍ദിഷ്ട സ്ഥലത്തിനുള്ള ഡെവലപ്മെന്റ് ഫീസ് ഭരണകൂടം ഒഴിവാക്കി. ആവശ്യത്തിന് അനുസരിച്ച് സ്ഥലത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താം. ജലത്തിന്റെയും വൈദ്യുതിയുടെയും വിതരണം തടസപ്പെടില്ലെന്നും കമ്പനിക്ക് ഉറപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: