തിരുവനന്തപുരം: ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കുള്ള ഓണ്‍ലൈന്‍ ക്ലാസിനിടെ ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ച സംഭവത്തില്‍ അധ്യാപികയുടെ ഭാഗത്തുനിന്ന് ഗുരുതരവീഴ്ച. തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്കൂളിലെ അധ്യാപിക ബൃന്ദയ്ക്കെതിരെ ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സിയാദ് ഇന്ന് വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കൈമാറും.
ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാരെ പരിഹസിച്ച് വ്യാഴാഴ്ച കോട്ടണ്‍ഹില്‍ സ്കൂളിലെ മലയാളം അധ്യാപിക ബൃന്ദ കുട്ടികളെ ഓണ്‍ലൈനിലൂടെ പഠിപ്പിച്ച വാര്‍ത്ത ഇന്നലെ ‘ജന്മഭൂമി’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് സ്കൂള്‍ ഹെഡ്മാസ്റ്റര്, വിവാദ പരാമര്‍ശം നടത്തിയ അധ്യാപിക എന്നിവരില്‍ നിന്ന് ഡിഇഒ വിശദീകരണം തേടിയിരുന്നു. മനഃപൂര്‍വമല്ലാതെ പറ്റിയൊരു അബദ്ധമാണെന്നും, ദുരുദ്ദേശ്യപരമായി ചെയ്തതല്ലെന്നുമാണ് ബൃന്ദ ഡിഇഒയ്ക്ക് എഴുതി നല്കിയ വിശദീകരണത്തില്‍ പറയുന്നത്. ബൃന്ദയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് വെള്ളിയാഴ്ച ചില അധ്യാപകര്‍ ഓണ്‍ലൈന്‍ ക്ലാസ് എടുക്കാത്ത സംഭവത്തിലും അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്ന് ഡിഇഒ അറിയിച്ചു. അധ്യാപികയ്ക്കെതിരെ നടപടിയാവശ്യപ്പെട്ട് ഇന്ന് രാവിലെ 11ന് കേരളക്ഷേത്രസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ കോട്ടണ്‍ഹില്‍ സ്കൂളിനു മുന്നില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: