ആലപ്പുഴ: നോര്‍ത്ത് പോലീസ് സ്റ്റേഷന് പരിധിയിലെ പോക്സോ കേസ്സിലെ പ്രതിയുടെ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ രേഖാചിത്രം പുറത്തു വിട്ടു. രേഖാചിത്രത്തില്‍ കാണുന്നതു പോലെയുളള ഉദ്ദേശം 20-21 വയസ്സ് പ്രായം വരുന്നതും, പേര് ശിവ എന്നാണെന്നും മാത്രമാണറിയാവുന്നത്.
വെളുത്തു മെലിഞ്ഞ ശരീര പ്രകൃതിയും തലമുടി നീട്ടിവളര്‍ത്തി ഒരു വശം ഷേവ് ചെയ്തതും കണ്ണെഴുതുന്നയാളും നെറ്റിയില്‍ കറുത്ത കുറി വരയ്ക്കുന്നയാളും ഒരു കാതില്‍ കമ്മല്‍ ധരിച്ചിട്ടുളളതുമായിട്ടുളള ആളെ കണ്ടാല്‍ ആലപ്പുഴ വനിതാപോലീസ് സ്റ്റേഷനില്‍ വിവരം നല്‍കേണ്ടതാണെന്ന് ആലപ്പുഴ വനിതാ പോലീസ് സ്റ്റേഷന് എസ്എച്ച്ഒ അറിയിക്കുന്നു. വനിതാപോലീസ് സ്റ്റേഷന് : 0477 22406060,949798031.
പ്രതികരിക്കാൻ ഇവിടെ എഴുതുക: