ഇടുക്കി: വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ 21ന് രൂപമെടുക്കുമെന്ന് പ്രതീക്ഷിച്ച ന്യൂനമര്‍ദം 23നാകും ഉണ്ടാവുകയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അതേ സമയം ഇത് കേരളത്തില്‍ കൂടുതല്‍ ശക്തമായ മഴക്ക് കാരണമാകുമെന്ന് നിഗമനം. മഴക്ക് ഇന്നും നാളെയും ചെറിയ കുറവ് വരുമെങ്കിലും ഇടവിട്ട് തുടരും. 21-25 വരെ കൂടുതല്‍ ശക്തമായ മഴക്ക് സാധ്യതയുള്ളതായി സ്വകാര്യ കാലാവസ്ഥ നിരീക്ഷണ കേന്ദ്രമായ മെറ്റ് ബിറ്റ് വെതര്‍ പ്രവചിക്കുന്നു.
കഴിഞ്ഞ ഏതാനം വര്‍ഷങ്ങളായി ജൂലൈ പാതിക്ക് ശേഷം സംസ്ഥാനത്തടക്കം വലിയ മഴ ലഭിക്കുന്നതായി കണ്ടുവരുന്നുണ്ട്. സമാനമായ രീതിയിലാണ് ഇത്തവണത്തെയും പാറ്റേണ്‍ കാണുന്നതെന്ന് കുസാറ്റിലെ അറ്റ്മോസ്ഫറിക് സയന്‍സ് അസി. പ്രൊഫ. ഡോ. എസ്. അഭിലാഷ് പറഞ്ഞു.
സംസ്ഥാനത്ത് ഇന്നും നാളെയും തീവ്രമഴക്ക് സാധ്യത പ്രവചിക്കുന്നില്ലെങ്കിലും അറബിക്കടലില്‍ ന്യൂനമര്‍ദപാത്തിയും അന്തരീക്ഷ ചുഴിയും തുടരുന്നതിനാല്‍ ഇടവിട്ടുള്ള ശക്തമായ മഴ തുടരും. ഇന്ന് കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും നാളെ ഇവയ്ക്കൊപ്പം കോഴിക്കോടുമാണ് യെല്ലോ അലര്‍ട്ടുള്ളത്. വടക്കന്‍ ജില്ലകളിലും മദ്ധ്യ കേരളത്തിലും തെക്കന്‍ ജില്ലകളുടെ മലയോര മേഖലകളിലുമാണ് മഴ കൂടുതല്‍ ശക്തമായി ലഭിക്കുക. ന്യൂനമര്‍ദം രൂപമെടുക്കുന്നതിനാല്‍ 21 മുതല്‍ എല്ലാ ജില്ലകളിലും മഴ വീണ്ടും കൂടും. ഇത് ന്യൂനമര്‍ദം കരകയറുമെന്ന് പ്രതീക്ഷിക്കുന്ന 25 വരെ തുടരും. തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണിന്റെ ഭാഗമായി രൂപമെടുക്കുന്ന നാലാമത്തെ ന്യൂനമര്‍ദമാണ് വെള്ളിയാഴ്ച ഉണ്ടാവുക.
കീരംപാറയില്‍ 7 സെ.മീ. മഴ
ഇന്നലെ രാവിലെ 8.30ന് അവസാനിച്ച 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത് എറണാകുളം ജില്ലയിലെ കീരംപാറയില്‍ ആണ്. 7 സെ.മീ. മഴ ഇവിടെ രേഖപ്പെടുത്തി. പൂഞ്ഞാര്‍- 6, വൈക്കം, ആലുവ, മഞ്ചേരി, കക്കയം, നേര്യംമംഗലം, ചെറുതാഴം(കണ്ണൂര്‍) എന്നിവിടങ്ങളില്‍ 5 സെ.മീ. വീതം മഴയും ലഭിച്ചു.
28% മഴകുറവ്
സംസ്ഥാനത്ത് ഇന്നലെ രാവിലെ വരെയുള്ള കണക്ക് പ്രകാരം 28% മഴയുടെ കുറവ്. നേരത്തെ ഇത് 42ന് മുകളില്‍ വരെ എത്തിയിരുന്നു. കോട്ടയത്ത് 2 ശതമാനം മഴ കൂടിയപ്പോള്‍ വയനാടാണ് ഏറ്റവും അധികം കുറഞ്ഞത്, 45%. പത്തനംതിട്ട, എറണാകുളം ജില്ലയില്‍ ശരാശരി മഴ ലഭിച്ചു. കണ്ണൂര്‍- 38, തിരുവനന്തപുരം 39 ശതമാനം വീതം മഴ കുറഞ്ഞു.
കാറ്റിനും തിരമാലക്കും സാധ്യത
അറബിക്കടലിലും കേരള തീരത്തും 22 വരെ ശക്തമായ കാറ്റിന് സാധ്യത. 40-50 കി. മീ. വരെ വേഗത്തിലുള്ള കാറ്റടിക്കുമെന്ന് കേന്ദ്ര സമുദ്ര ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ സമയങ്ങളില്‍ മത്സ്യ ബന്ധനത്തിനും കര്‍ശന നിരോധനമുണ്ട്. 20ന് രാത്രി 12 വരെ കേരള തീരത്ത് വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെ 2.5- 3.6 വരെ മീറ്റര്‍ ഉയരത്തില്‍ തിരമാല ഉയരാനും സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: