കൊളംബോ:അന്താരാഷ്ട്ര ക്രിക്കറ്റില്‍ മലയാളി താരം സഞ്ജു സാംസണ് അരങ്ങേറ്റം കുറിച്ചിട്ട് ആറു വര്‍ഷമായി. 2015 ജൂലൈ 19ന് സിംബാവെയ്ക്കെതിരെ ട്വന്റി20 യിലായിരുന്നു അത്. ഇതുവരെ 7 ട്വന്റി20 മത്സരങ്ങളില്‍ മാത്രം കളിക്കാനവസം കിട്ടിയ സഞ്ജു ശ്രീലങ്കയെക്കതിരെ ഏകദിനത്തില്‍ അരങ്ങേറ്റം കുറിക്കുമെന്ന് കരുതി. പക്ഷേ പരുക്ക് വില്ലനായി.ലിഗ്മെന്റിന് സംഭവിച്ച പരുക്കാണ് താരത്തെ പുറത്തിരുത്താന്‍ സഞ്ജുവിനെ കാരണമെന്ന് ബിസിസിഐ വ്യക്തമാക്കി. പരിശീലനത്തിനിടെയാണ് സഞ്ജുവിന് പരുക്കേറ്റത്. സഞ്ജുവിന്റെ പരുക്ക് മെഡിക്കല്‍ സംഘം നിരീക്ഷിക്കുന്നുണ്ടെന്ന് ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു.
പരുക്ക് മാറിയാലും സഞ്ജുവിന് കളിക്കാനവസരം കുട്ടുമോ എന്ന സംശയമാണ് ഉയരുന്നത്. പകരക്കാരന് അടിച്ചു തകര്‍ത്തതാണ് വില്ലനായത്. സഞ്ജുവിന്റെ ഏകദിന അരങ്ങേറ്റം പ്രതീക്ഷിച്ചിരുന്ന ആരാധകരെ നിരാശരാക്കി വിക്കറ്റ് കീപ്പറായി ജാര്‍ഖണ്ഡിന്റെ യുവതാരം ഇഷാന് കിഷനെയാണ് ആദ്യ ഏകദിനത്തില്‍ കളിച്ചത്.
ജന്മദിനത്തില് അരങ്ങേറ്റ മത്സരം കളിക്കാനുള്ള സുവര്ണ്ണാവസമ കിട്ടിയ ഇഷാന് അത് മുതലാക്കുകയും ചെയ്തു.ക്രീസിലെത്തി നേരിട്ട ഇഷാന് ആദ്യ പന്തു തന്നെ സിക്സര്‍ പറത്തിയാണ് വരവറിയിച്ചത്. തൊട്ടടുത്ത പന്ത് ഫോര്‍. പിന്നീട് കൃത്യമായ ഇടവേളകളില്‍ ബൗണ്ടറികള്‍ . റോക്കറ്റ് വേഗത്തില്‍ അര്‍ധ സെഞ്ചുറിയും..ട്വന്റി20യിലും അരങ്ങേറ്റത്തില്‍ ഇംഗ്ലണ്ടിനെതിരെ കിഷന് അര്‍ധസെഞ്ചുറി നേടിയിരുന്നു. 42 പന്തില്‍ എട്ടു ഫോറും രണ്ടു സിക്സും സഹിതം 59 റണ്‍സെടുത്ത കിഷനെ സന്ദാകനാണ് പുറത്താക്കിയത്. മിനോദ് ഭാനുക ക്യാച്ചെടുത്തു. റെക്കോഡുകളും ഝാര്‍ഖണ്ഡുകാരനെ തേടിവന്നു.
മികച്ച ഫോമില്‍ കളിച്ച താരത്തെ ഒഴിവാക്കാന്‍ പ്രയാസമാകും . അത് സഞ്ജുവിന്റെ ഏകദിന അരങ്ങേറ്റം നീട്ടിയേക്കാം.
മികച്ച കളിക്കാരനാണെങ്കിലും ഇന്ത്യന്‍ ജഴ്സിയില്‍ മികവിനോട് നീതി പുലര്‍ത്താന്‍ സഞ്ജു സാംസണ് കഴിയുന്നില്ലന്ന മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വസീം ജാഫര്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത് ചര്‍ച്ചയായിരുന്നു.
എനിക്ക് ഏറെ പ്രതീക്ഷയുള്ള താരങ്ങളില്‍ ഒരാളാണു സഞ്ജു. സഞ്ജു നന്നായി കളിച്ചു കാണണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. എന്നാല്‍ ഇന്ത്യയ്ക്കായി കളിക്കുമ്പോള്‍ തന്റെ പ്രതിഭയോടു നീതി പുലര്‍ത്താന്‍ സഞ്ജുവിനു കഴിഞ്ഞിട്ടില്ലെന്നാണ് എനിക്കു തോന്നുന്നത്. ഐപിഎല്ലില്‍ സഞ്ജു റണ്‍സ് അടിച്ചു കൂട്ടിയിട്ടുണ്ടെന്ന കാര്യത്തില്‍ എനിക്കു തര്‍ക്കമില്ല. പക്ഷേ, സ്ഥിരതയില്ലായ്മ എന്ന ടാഗ് സഞ്ജുവിനൊപ്പം ചേര്‍ത്തു വായിക്കപ്പെടുന്നതായി തോന്നുന്നു.ചില ഇന്നിങ്സുകളില്‍ സഞ്ജു തകര്‍ത്തടിക്കും, അതിനുശേഷമുള്ള കുറച്ചു കളികളില്‍ കുറഞ്ഞ സ്കോറിനു പുറത്താകുന്നു. അതിനു ശേഷം വീണ്ടും റണ്‍സ് നേടുന്നു. ഈ ആരോപണം മാറ്റിയെടുക്കാന്‍ സഞ്ജുവിനു കഴിയണം. കഴിഞ്ഞ സീസണില്‍ രാജസ്ഥാന് റോയല്‍സിനെ നയിച്ചപ്പോള്‍ സഞ്ജുവില്‍ ചില മാറ്റങ്ങള്‍ കണ്ടു. ചില കളികളില്‍ തികഞ്ഞ ഉത്തരവാദിത്തത്തോടെ സഞ്ജു ബാറ്റു ചെയ്യുകയും ചെയ്തു. ഈ പ്രകടനമാണു സഞ്ജുവില്‍നിന്ന് എല്ലാവരും പ്രതീക്ഷിക്കുന്നത്. കാരണം, അതാണു സഞ്ജുവിന്റെ മികവ്,- എന്നതായിരുന്നു ജാഫറിന്റെ നിരീക്ഷണം
പ്രതികരിക്കാൻ ഇവിടെ എഴുതുക: