കൊളംബൊ: മലയാളി താരം സഞ്ജു സാംസണ് പരുക്കേറ്റതാണ് യുവ വിക്കറ്റ് കീപ്പന്‍ ഇഷാന് കിഷന് ശ്രീലങ്കയക്കെതിരായ ഏകദിന മത്സരത്തില്‍ അന്തിമ ഇലവനില്‍ സ്ഥാനം ഉറപ്പാക്കിയത്. അതും ജന്മദിനത്തില് അരങ്ങേറ്റ മത്സരം കളിക്കാനുള്ള സുവര്‍ണ്ണാവസരവും.
23-ാം ജന്മദിത്തില്‍ ക്രീസിലെത്തി നേരിട്ട ഇഷാന് ആദ്യ പന്തു തന്നെ സിക്സര്‍ പറത്തിയാണ് വരവറിയിച്ചത്.തൊട്ടടുത്ത പന്ത് ഫോര്‍. പിന്നീട് കൃത്യമായ ഇടവേളകളില്‍ ബൗണ്ടറികള്‍ . റോക്കറ്റ് വേഗത്തില്‍ അര്‍ധ സെഞ്ചുറിയും..ട്വന്റി20യിലും അരങ്ങേറ്റത്തില്‍ ഇംഗ്ലണ്ടിനെതിരെ കിഷന് അര്‍ധസെഞ്ചുറി നേടിയിരുന്നു. 42 പന്തില്‍ എട്ടു ഫോറും രണ്ടു സിക്സും സഹിതം 59 റണ്‍സെടുത്ത കിഷനെ സന്ദാകനാണ് പുറത്താക്കിയത്. മിനോദ് ഭാനുക ക്യാച്ചെടുത്തു. റെക്കോഡുകളും ഝാര്‍ഖണ്ഡുകാരനെ തേടിവന്നു.
ഏകദിനത്തിലെ അരങ്ങേറ്റ മത്സരത്തില്‍ വേഗത്തില്‍ അര്‍ധ സെഞ്ചുറി നേടുന്ന രണ്ടാമത്തെ താരമാണ് കിഷന്. 33 പന്തിലാണ് 50 റണ്‍സ് നേടിയത്. ഇന്ത്യയുടെ തന്നെ ക്രുനാല്‍ പാണ്ഡ്യയാണ് ഒന്നാമന്. ഇംഗ്ലണ്ടിനെതിരെ 26 പന്തില്‍ താരം പാണ്ഡ്യ അര്‍ധ സെഞ്ചുറി കണ്ടെത്തിയിരുന്നു.ഏകദിനത്തിലും ടി20യിലും അര്‍ധ സെഞ്ചുറികളോടെ അരങ്ങേറിയെന്നുള്ളതാണ്. ഈവര്‍ഷം ഇംഗ്ലണ്ടിനെതിരെ ടി20യില്‍ അരങ്ങേറിയ കിഷന് അര്‍ധ സെഞ്ചുറി നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: