കൊളംബോ: ഇന്ത്യന്‍ ബാറ്റിങ് നിര മിന്നിത്തിളങ്ങിയ മത്സരത്തില്‍ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് ഏഴു വിക്കറ്റ് വിജയം. ശ്രീലങ്ക നേടിയ 262 റണ്‍സ് വെറും 80 പന്തുകള്‍ ബാക്കിയാക്കി മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ മറികടന്നു.
42 പന്തില്‍ 59 റണ്‍സുമായി ഇഷാന് കിഷനും 20 പന്തില്‍ 31 സൂര്യകുമാര്‍ യാദവും അരങ്ങേറ്റ മത്സരം മധുരിക്കുന്ന ഓര്‍മയാക്കി. ഏകദിന ക്രിക്കറ്റില്‍ സ്വപ്ന അരങ്ങേറ്റമായിരുന്നു ഇന്ത്യന്‍ യുവ വിക്കറ്റ് കീപ്പന്‍ ഇഷാന് കിഷന്റേത്. 23 ാം ജന്മദിനത്തില് മൂന്നാമനായി ക്രീസിലെത്തി നേരിട്ട ആദ്യ പന്തില്‍ തന്നെ ഇഷാന് സിക്സ് നേടി. പിന്നാലെ റോക്കറ്റ് വേഗത്തില്‍ ഒരു അര്‍ധ സെഞ്ചുറിയും. കേവലം 42 പന്തുകള്‍ മാത്രം നേരിട്ട കിഷന് രണ്ട് സിക്സും എട്ട് ബൗണ്ടറിയും കണ്ടെത്തി. ഇതോടെ ചില റെക്കോഡുകളും ഝാര്‍ഖണ്ഡുകാരനെ തേടിവന്നു. ധനഞ്ജയ ഡിസില്‍വയുടെ പന്താണ് പറത്തിയത്
തകര്‍ത്തടിച്ച പൃഥ്വി ഷായാണ് ഇന്ത്യന്‍ ബാറ്റിങ്ങിന് മിന്നുന്ന തുടക്കം സമ്മാനിച്ചത്. 24 പന്തുകള്‍ നേരിട്ട ഷാ ഒന്‍പതു ഫോറുകള്‍ സഹിതം 43 റണ്‍സെടുത്ത് പുറത്തായി.
നായകന്റെ പക്വതയുമായി ശിഖര്‍ ധവാന് 86 പന്തില്‍ 95 റണ്‍സുമായി പുറത്താകാതെ നിന്നു. ശിഖര്‍ ധവാന് മൂന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ടുകളില്‍ പങ്കാളിയായി. മനീഷ് പാണ്ഡേ 26 റണ്‍സെടുത്തു. ഇന്ത്യന്‍ ബാറ്റിങ് നിരയെ ഒരു ഘട്ടത്തിലും പരീക്ഷിക്കാന്‍ ശ്രീലങ്കയക്ക് കഴിഞ്ഞില്ല.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ലങ്ക 9 വിക്കറ്റ് നഷ്ടത്തിലാണ് 262 റണ്‍സ് എടുത്തത്. കരുണരത്നെ(43),ആവിഷ്ക ഫെര്‍ണാണ്ടോ (32), ബനുക (27), രാജപക്സ (24), അസലങ്ക (38), ഷനക (39) എന്നിവരാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ക്കുമുന്നില്‍ പിടിച്ചുനിന്നത്. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ 50ാം ഓവറില്‍ രണ്ട് സിക്സറുകളടക്കം കരുണരത്നെ അടിച്ചുകൂട്ടിയ 19 റണ്‍സാണ് ലങ്കന്‍ സ്കോര്‍ 262ലെത്തിച്ചത്. ഇന്ത്യക്കായി ദീപക് ചഹാര്‍, യുസ്വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ടുവിക്കറ്റ് വീതം വീഴ്ത്തി. കാല്‍മുട്ടിന് പരിക്കേറ്റ മലയാളി താരം സഞ്ജു സാംസണ് ആദ്യ ഏകദിനത്തില്‍ കളത്തിലിറങ്ങിയിരുന്നില്ല. താരം വൈദ്യനിരീക്ഷണത്തിലാണെന്ന് ബി.സി.സി.ഐ അറിയിച്ചിരുന്നു. ചൊവ്വാഴ്ചയാണ് രണ്ടാം ഏകദിനം. ‘
പ്രതികരിക്കാൻ ഇവിടെ എഴുതുക: