കൊല്ലം: കൊവിഡ് മഹാമാരിക്കാലത്ത് കരുത്തുള്ള ആരോഗ്യമാണ് വേണ്ടത്, എല്ലാവരും ഇതിനായി ശ്രദ്ധപതിപ്പിക്കണമെന്ന് സീരിയല്‍-സിനിമാ താരം വിവേക് ഗോപന്. ജന്മഭൂമിയുടെ ‘ഡോക്ടര്‍ സ്പീക്ക്സ്’ മാഗസിന് പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. മഹാമാരിക്കാലത്ത് ആരോഗ്യ സംരക്ഷണം വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നായി മാറിയിരിക്കുകയാണ്.
ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും ഈ മാഗസിന് വളരെ ഗുണകരമാണ്. അറിവുകള്‍ പകരുന്ന ഇത്തരം മാഗസിനുകള്‍ ഈ കാലഘട്ടത്തില്‍ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. സീനിയര്‍ ഹോമിയോ കണ്‍സള്‍ട്ടന്റ് ഡോ. ജി. ഹരികൃഷണന് മാഗസിന്റെ ആദ്യപ്രതി സ്വീകരിച്ചു. ജന്മഭൂമി കൊല്ലം പ്രിന്റര്‍ ആന്റ് പബ്ലിഷര്‍ വി. മുരളീധരന് അധ്യക്ഷത വഹിച്ചു. എഡിഷന് ഇന്‍ചാര്‍ജ് സി.കെ. ചന്ദ്രബാബു, മാഗസിന് എഡിറ്റര്‍ ശ്യാം കാങ്കാലില്‍, എ. ശ്രീകാന്ത്, എം.എസ്. ലാല്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: