അഹമ്മദാബാദ്: ജനകീയമന്ത്രി എങ്ങിനെ പ്രവര്‍ത്തിക്കണം എന്നതിന് പാഠപുസ്തകമായി മോദി സര്‍ക്കാരിലെ പുതിയ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണോ.
ഇക്കുറി പുതുതായി പണിതീര്‍ത്ത വാഡ്നഗര് റെയില്‍വേ സെക്ഷന്റെ നിലവാരം ലോകോ പൈലറ്റിനൊപ്പം റെയില്‍ എഞ്ചിനില്‍ നേരിട്ട് യാത്രചെയ്താണ് അശ്വിനി വൈഷ്ണോ പരിശോധിച്ചത്. അശ്വിനി വൈഷ്ണോയെ പുതിയ റെയില്‍ മന്ത്രിയായി നിയമിച്ചതുമുതല്‍ അദ്ദേഹം വാര്‍ത്തയില്‍ നിറയുകയാണ്.
മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ വൈഷ്ണോ യുഎസിലെ പേരുകേട്ട പെന്‍സില്‍വാനിയ സര്‍വ്വകലാശാലയുടെ ഭാഗമായ വാര്‍ട്ടന്‍ മാനേജ്മെന്റ് കോളെജില്‍ നിന്നും എംബിഎ നേടിയ വ്യക്തിയാണ്. അതിന് ശേഷം സീമന്സിലും ജനറല്‍ ഇലക്ട്രിക്കിലും ജോലി ചെയ്തു. കാണ്‍പൂര്‍ ഐഐടിയില്‍ നിന്നും ഇന്‍ഡസ്ട്രിയല്‍ മാനേജ്മെന്റ് ആന്റ് എഞ്ചിനീയറിംഗില്‍ എംടെക് ബിരുദധാരിയുമാണ്. ഐഎഎസ് ഉദ്യോഗസ്ഥനായിരിക്കേ കട്ടക്കില്‍ കലക്ടറായിരുന്നു. മോദി മന്ത്രിസഭയില്‍ പുതുതായി മന്ത്രിക്കസേരയില്‍ എത്തുന്ന ഇദ്ദേഹത്തിന്റെ വിദ്യാഭ്യാസ-മാനേജ്മെന്റ്-ഉദ്യോഗതല നൈപുണ്യം ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.
‘ലോകനിലവാരമുള്ള ഗാന്ധിനഗര്‍ റെയില്‍വേ സ്റ്റേഷനില്‍ ആദ്യമായി എത്തിയത് ഒരു അഭിമാനനിമിഷമാണ്. ഗുജറാത്തിലെ ഏറ്റവും പുതിയ ആകര്‍ഷണകേന്ദ്രമായ ഈ റെയില്‍വേസ്റ്റേഷന്റെ നിര്‍മ്മാണ പുരോഗതി നേരിട്ട് വിലയിരുത്താന്‍ ടൂര്‍ നടത്തി. ഈ പദ്ധതി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തു,’ അശ്വിന് വൈഷ്ണോ ട്വീറ്റില്‍ കുറിച്ചു.റെയില്‍വേ മന്ത്രി വാഡ്നഗര് റെയില്‍വേ സെക്ഷന്‍ ഒരു റെയില്‍ എഞ്ചിനില്‍ ലോകോ പൈലറ്റിനൊപ്പം യാത്ര ചെയ്ത് പരിശോധിക്കുന്നതിന്റെ വീഡിയോ കാണാം:
കഴിഞ്ഞ ദിവസം വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്തില്‍ ഉദ്ഘാടനം ചെയ്ത നിരവധി പ്രധാന റെയില്‍ പദ്ധതികളില്‍ ഒന്നായിരുന്നു ഇത്. ഇതില്‍ പുതുതായി വികസിപ്പിച്ച ഗാന്ധിനഗര്‍ കാപിറ്റല്‍ റെയില്‍വേ സ്റ്റേഷന്, ഗേജ് കണ്‍വെര്‍ട്ടഡ് കം ഇലക്ട്രിഫൈഡ് മഹേസന, വരേത്ത ലൈന്‍, പുതുതായി വൈദ്യുതിവല്‍ക്കരിച്ച സുരേന്ദ്രനഗര്‍-പിപാവാവ് സെക്ഷന്‍ എന്നിവയും ഉള്‍പ്പെടുന്നു.
വൈഷ്ണോയില് വലിയ പ്രതീക്ഷയാണ് പ്രധാനമന്ത്രി മോദിയ്ക്കുള്ളത്. ഇന്ത്യയിലെ പ്രധാന റെയില്‍വേ സ്റ്റഷനുകള്‍ ആധുനികവല്‍ക്കരിക്കുകയാണ്. ടിയര്‍-2, ടിയര്‍-3 നഗരങ്ങളിലെ റെയില്‍വേ സ്റ്റേഷനുകളില്‍ വൈ ഫൈ സൗകര്യം നല്‍കും. ’21ാം നൂറ്റാണ്ടിന്റെ ഇന്ത്യയുടെ ആവശ്യങ്ങള്‍ 20ാം നൂറ്റാണ്ടിലെ രീതികളിലൂടെ സാക്ഷാല്‍ക്കരിക്കാനാവില്ല. അതുകൊണ്ടാണ് റെയില്‍വേയ്ക്ക് പുതിയ ഒരു സമീപനത്തോടെയുള്ള പരിഷ്കാരങ്ങള്‍ ആവശ്യമുള്ളത്. ഒരു സേവനം എന്ന നിലയ്ക്ക് മാത്രമല്ല, ഒരു നിക്ഷേപം എന്ന നിലയില്‍ കൂടിയാണ് റെയില്‍വേയെ വികസിപ്പിക്കുന്നത്,’ പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: