ന്യൂദല്‍ഹി: ബക്രീദാഘോഷത്തോടനുബന്ധിച്ച് മൂനന് ദിവസം കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് കൊടുത്തതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിംഘ് വി. യുപിയിലെ കന്‍വാര്‍ യാത്ര തെറ്റെങ്കില്‍ കേരളത്തിലെ ബക്രീദ് ആഘോഷാനുമതിയും തെറ്റെന്ന് അഭിഷേഖ് സിംഘ് വി ട്വീറ്ററില്‍ കുറിച്ചു.
‘കേരളം കോവിഡ് പരത്തുന്ന പ്രധാന സംസ്ഥാനങ്ങളില്‍ ഒന്നാണിപ്പോള്‍. അതിനിടയ്ക്ക് ബക്രീദ് ആഘോഷങ്ങല്‍ക്ക് മൂന്ന് ദിവസം കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയത് അപലപനീയമാണ്,’ -അഭിഷേക് മനു സിംഘ് വി ട്വീറ്റില്‍ പറഞ്ഞു.
സുപീംകോടതി നിര്‍ദേശത്തെത്തുടര്‍ന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അവിടുത്തെ കന്‍വാര്‍ യാത്ര നിര്‍ത്തിവെച്ചിരുന്നു. കന്‍വാരിയകള്‍ എന്ന് അറിയപ്പെടുന്ന ശിവഭക്തര്‍ വര്‍ഷംതോറും നടത്തുന്ന യാത്രയാണ് കന്‍വാര്‍ യാത്ര. ഗംഗയിലെ വിശുദ്ധജലം കൊണ്ടുവരാന്‍ ഹരിദ്വാര്‍, ഗോമുഖ്, ഉത്തരാഖണ്ഡിലെ ഗംഗോത്രി, ബീഹാറിലെ സുല്താന്ഗഞ്ച് എന്നീ വിശുദ്ധ ഹൈന്ദവ കേന്ദ്രങ്ങളില്‍ നിന്നുമുള്ള ഹിന്ദു തീര്‍ത്ഥാടകര്‍ പോകുന്ന യാത്രയാണ് കന്‍വാര്‍ യാത്ര. ഗംഗയില്‍ നിന്നുള്ള വിശുദ്ധജലമെടുക്കാന് ദശലക്ഷക്കണക്കിന് പേര് സംഗമിക്കും. അവരവരുടെ പ്രദേശങ്ങളിലുള്ള ശിവക്ഷേത്രങ്ങളില്‍ ഈ ജലം സമര്‍പ്പിക്കുകയാണ് ചെയ്യുക. ശിവക്ഷേത്രങ്ങളായ മീററ്റിലെ പുര മഹാദേവ, ഓഗമത് എന്നിവയും ജാര്‍ഖണ്ഡിലെ കാശി വിശ്വനാഥക്ഷേത്രം, ബൈദ്യനാഥ് ക്ഷേത്രം, ദിയോഗര്‍ ക്ഷേത്രം എന്നിവയും ഗംഗാജലം സമര്‍പ്പിക്കപ്പെടുന്ന പ്രധാന ക്ഷേത്രങ്ങളാണ്. ഈ യാത്രയാണ് യുപി സര്‍ക്കാര്‍ ഉപേക്ഷിച്ചത്.
അതേ സമയം കോവിഡ് ടിപിആര്‍ നിരക്ക് പത്തിന് മുകളില്‍ തുടര്‍ന്നിട്ടും ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങള്‍ ബക്രീദ് ആഘോഷത്തിന് നിയന്ത്രണങ്ങളില്ലാതെ തുറന്നുകൊടുത്തിരിക്കുകയാണ് പിണറായി സര്‍ക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: