ന്യൂദല്‍ഹി: ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന കോവിഷീല്‍ഡ് വാക്സിന് എടുത്ത ഇന്ത്യന്‍ യാത്രക്കാര്‍ക്ക് പ്രവേശനാനുമതി നല്കാന് 16 യൂറോപ്യന്‍ രാജ്യങ്ങള്‍ തയ്യാറായി.
ഇനി കോവിഷീല്‍ഡ് രണ്ട് ഡോസ് എടുത്ത ഇന്ത്യക്കാര്‍ക്ക് ആസ്ട്രിയ, ബെല്‍ജിയം, ബള്‍ഗേറിയ, ഫിന്‍ലാന്റ്, ജര്‍മ്മനി, ഗ്രീസ്, ഹംഗറി, ഐസ്ലാന്റ്, അയര്‍ലാന്റ്, ലാത്വിയ, നെതെര്‍ലാന്റ്സ്, സ്ലൊവേനിയ, സ്പെയിന്, സ്വീഡന്, സ്വിറ്റ്സര്‍ലാന്റ്, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ പ്രവേശിക്കാം. ‘ഇത് ഇന്ത്യന്‍ യാത്രക്കാര്‍ക്ക് നല്ല വാര്‍ത്തയാണ്. കാരണം 16 യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ കോവിഷീല്‍ഡിനെ അവിടേക്ക് പ്രവേശിക്കാന്‍ സ്വീകാര്യതയുള്ള വാക്സിനായി അംഗീകരിച്ചിരിക്കുകയാണ്.,’ ഇന്ത്യയില്‍ കോവിഷീല്‍ഡ് വാക്സിന് നിര്‍മ്മാതാക്കളായ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ് ഐ ഐ) സിഇഒ അദാര്‍ പൂനാവാല പറഞ്ഞു.
അതേ സമയം ഓരോ രാജ്യത്തേക്കും പ്രവേശിക്കാനുള്ള മാര്‍നിര്‍ദേശങ്ങള്‍ വ്യത്യസ്തമാണെന്നും അത് നിര്‍ബന്ധമായും പഠിച്ചിരിക്കണമെന്നും അദാര്‍ പൂനാവാല നിര്‍ദേശിച്ചു. ഇനി മുതല്‍ കോവിഷീല്‍ഡ് വാക്സിന് എടുത്ത ഇന്ത്യക്കാര്‍ക്ക് മേല്‍ പറഞ്ഞ 16 രാജ്യങ്ങളില്‍ ഏതില്‍ വേണമെങ്കിലും പ്രവേശിക്കാം. എന്നാല്‍ യൂറോപ്യന്‍ യൂണിയനില്‍ അംഗമായ രാഷ്ട്രങ്ങളിലൂടെ സ്വതന്ത്രമായി സഞ്ചരിക്കാനാവില്ല. അതിനുള്ള ഗ്രീന്‍പാസ് കിട്ടണമെങ്കില്‍ യൂറോപ്യന്‍ യൂണിയനില്‍ കോവിഷീല്‍ഡ് ഉപയോഗിക്കാനുള്ള അംഗീകാരം കിട്ടണം.
കോവിഷീല്‍ഡ് യൂറോപ്യന്‍ യൂണയനില്‍ വിപണനം ചെയ്യാനുള്ള അംഗീകാരത്തിന് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് അപേക്ഷ നല്‍കിയിട്ടില്ലെന്ന് യൂറോപ്യന്‍ യൂണിയന് മെഡിസിന് ഏജന്‍സി ഇഎംഎ വ്യക്തമാക്കി. ഇതിനായി ശ്രമങ്ങള്‍ നടത്തിവരികയാണെന്ന് അദാര്‍ പൂനവാല വ്യക്തമാക്കി. യൂറോപ്യന്‍ യൂണിയനില്‍ കോവിഷീല്‍ഡ് വാക്സിന് ഉപയോഗത്തിനുള്ള അംഗീകാരം ലഭിച്ചാല്‍ മാത്രമേ യൂറോപ്യന്‍ യൂണിയന്റെ ഗ്രീന്‍ പാസ് ലഭിക്കൂ. ഈ പാസ് ഉണ്ടെങ്കില്‍ മാത്രമാണ് യൂറോപ്യന്‍ യൂണിയനില്‍ അംഗമായ എല്ലാ രാഷ്ടങ്ങളിലും സ്വതന്ത്രമായി സഞ്ചരിക്കാന്‍ അനുമതി ലഭിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: