കാബൂള്‍: പാക്കിസ്ഥാന്റെ ആജ്ഞയ്ക്കനുസരിച്ചാണ് താലീബാന് പ്രവര്‍ത്തിക്കുന്നതെന്ന വെളിപ്പെടുത്തലുമായി അഫ്ഗാനിസ്ഥാന് മാധ്യമങ്ങള്‍. താലിബാന് നേതാക്കള്‍ പാക്കിസ്ഥാനില്‍ സ്വാതന്ത്ര്യത്തോടെ ഇറങ്ങി നടക്കുന്നതായും മുസ്ലീമത പ്രാര്‍ത്ഥനാ ചടങ്ങുകളില്‍ ജിഹാദിനായി പണം പിരിക്കുന്നതായും റിപ്പോര്‍ട്ട് ചെയ്യുന്നു. അഫ്ഗാനിലെ പ്രമുഖ മാധ്യമമായ കാബൂള്‍ ടൈംസിനെ ഉദ്ദരിച്ചാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്.
അഫ്ഗാനിസ്ഥാന് സേനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരുടെ മൃതദദേഹങ്ങള്‍ പാക്കിസ്ഥാനില്‍ എത്തിച്ച് സംസ്കാരം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. താലീബാന് കമാന്‍ഡര്‍മാര്‍ക്ക് മെഡിക്കല്‍ സേവനങ്ങള്‍ നല്‍കുന്നത് പാക്കിസ്ഥാന് ആണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
താലീബാന് തീവ്രവാദി ആക്രമണത്തില്‍ കഴിഞ്ഞ ദിവസം ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകനായ ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടിരുന്നു. റോയിട്ടേര്‍സ് ഫോട്ടോഗ്രാഫറായിരുന്നു അദ്ദേഹം. ദിവസങ്ങളായി താലിബാനും അഫ്ഗാന് സേനയും തമ്മില്‍ സംഘര്‍ഷം നടക്കുന്ന പ്രദേശമാണ് സ്പിന്‍ ബോല്‍ദാക്ക്. യുദ്ധമേഖലയിലെ ചിത്രങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് ഡാനിഷ് കൊല്ലപ്പെടുന്നത്. പുലിറ്റ്സര്‍ ജേതാവായ മാധ്യമപ്രവര്‍ത്തകനായിരുന്നു അദേഹം.
കാണ്ഡഹാറിലെ സ്പിന്‍ ബോല്‍ദാക്ക് ജില്ലയില്‍ സംഘര്‍ഷാവസ്ഥ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയുണ്ടായ ആക്രമണത്തിലാണ് ഡാനിഷ് കൊല്ലപ്പെടുന്നത്. ഇദ്ദേഹത്തിന്റെ മരണം അഫ്ഗാന് മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. മുംബൈ സ്വദേശിയാണ് ഇദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: