മലപ്പുറം: ന്യൂനപക്ഷ സംവരണ അനുപാത വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രസ്താവനയ്ക്കെതിരെ മുസ്ലീംലീഗ്. സ്കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട് മുസ്ലിം സമുദായത്തിന് നഷ്ടമുണ്ടായിട്ടില്ലെന്ന വിഡി സതീശന്റെ പ്രസ്താവന ശരിയായില്ലയെന്ന് മുസ്ലീംലീഗ് നേതാവും എംപിയുമായ ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.
മുസ്ലിം വിഭാഗങ്ങള്‍ക്കുണ്ടായത് കനത്ത നഷ്ടമാണ്. വിഡി സതീഷന് വിയത്തെക്കുറിച്ച് പഠിക്കണമായിരുന്നു. യുഡിഎഫ് അഭിപ്രായമാണ് സര്‍ക്കാര്‍ തീരുമാനത്തില്‍ ഉണ്ടായതെന്ന വിശകലനം ഉണ്ടാകേണ്ടിയില്ലായിരുന്നു. മുസ്ലീം ലീഗോ ഐക്യജനാധിപത്യ മുന്നണിയോ പറഞ്ഞതല്ല സര്‍ക്കാര്‍ നടപ്പാക്കിയതെന്നും ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.
വിഡി സതീശനെതിരെ ലീഗ് നേതാവ് കെപിഎ മജീദും രംഗത്തെത്തി. ന്യൂനപക്ഷ സംവരണ അനുപാതത്തിലെ പുതിയ നടപടികള്‍ കാരണം മുസ്ലീം സമുദായത്തിന് നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് മജീദ് പ്രതികരിച്ചു.
ന്യൂനപക്ഷ സംവരണ അനുപാതം 80:20 എന്നത് റദ്ദ് ചെയ്തുള്ള കോടതിവിധിയെ അനുകൂലിക്കുന്നതായിരുന്നില്ല പ്രതിപക്ഷ നേതാവിന്റെ നിലപാട്. എന്നാല്‍ ഇന്ന് രാവിലെ അനുപാതം റദ്ദ് ചെയ്തുകൊണ്ടുള്ള തീരുമാനത്തില്‍ മുസ്ലീം സമുപദായത്തിന് നഷ്ടങ്ങള്‍ ഒന്നുംതന്നെ സംഭവിച്ചിട്ടില്ലായെന്ന് സതീശന് പരാമര്‍ശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: