തൊടുപുഴ: സംസ്ഥാനത്ത് സ്ത്രീ പീഡനങ്ങളും കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളും വര്‍ദ്ധിച്ച് വരുന്നതില്‍ പ്രതിഷേധിച്ച് ഹിന്ദുഐക്യവേദി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കളക്ട്രേറ്റ് ധര്‍ണ്ണ നടത്തുന്നു.
19ന് രാവിലെ നടത്തുന്ന പരിപാടിക്ക് ശേഷം ജില്ലാ കളക്ടര്‍ക്കും ജില്ലാ പോലീസ് മേധാവിക്കും നിവേദനം നല്‍കും. 23ന് ജില്ലയിലെ താലൂക്ക് കേന്ദ്രങ്ങളിലും ധര്‍ണ്ണ നടക്കും. മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവങ്ങളാണ് ഓരോ ദിവസവും ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് നേതാക്കള്‍ പറഞ്ഞു ഇതിന്റെ അവസാന ഉദാഹരണമാണ് വണ്ടിപ്പെരിയാറില്‍ ആറ് വയസ്സുള്ള കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. എന്നാല്‍ ഈ സംഭവത്തില്‍ കേരളീയ പൊതുസമൂഹം വേണ്ട ഗൗരവം കാണിക്കാതിരിക്കുന്നത് ഭയാനകമാണ്. സാംസ്കാരിക- സിനിമാ മേഖലകളില്‍ ഉള്ളവരുടെ മൗനം കുറ്റകരമായ നടപടിയാണ്. ഈ സംഭവത്തില്‍ പ്രതിയായിട്ടുള്ള അര്ജുന് എന്നയാള്‍ ഡിവൈഎഫ്ഐ എന്ന പ്രസ്ഥാനത്തിന്റെ സജീവ പ്രവര്ത്തകന് ആയതുകൊണ്ട് കേസ് അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് സംശയിക്കുന്നു.
സ്ത്രീകള്‍ക്ക് വേണ്ടി വാദിക്കുകയും പ്രതികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കേരളത്തിലെ ഭരണകൂടത്തിന്റെയും ഭരണകക്ഷിയുടെയും ഒരുവിഭാഗം പോലീസിന്റെയും നടപടികളാണ് ഇത്തരം അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതിന് കാരണം.
കുറ്റവാളികള്‍ക്കെതിരെ ജാതിയും മതവും രാഷ്ട്രീയം നോക്കി നടപടികള്‍ സ്വീകരിക്കുന്ന നികൃഷ്ടമായ രീതിയാണ് ഇവിടെയുള്ളത്. നൂറുകണക്കിന് സംഭവങ്ങളെ ഒറ്റപ്പെട്ട സംഭവം എന്ന് പറഞ്ഞ് ന്യായീകരിക്കുന്ന ഭരണകൂട ഭീകരതക്കെതിരെ പൊതു സമൂഹത്തിന്റെ പ്രതിരോധവുംം ഉയര്‍ന്നുവരേണ്ടതുണ്ട് ഇത്തരം ന്യായീകരണ ഭീകരതക്കെതിരെ ഹിന്ദു ഐക്യവേദി പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചിരിക്കുന്നു.
പോലീസ് സേനയിലെ രാഷ്ട്രീയവല്‍ക്കരണം അവസാനിപ്പിച്ച് ജനങ്ങള്‍ക്ക് നീതി ഉറപ്പാക്കണമെന്നും വണ്ടിപ്പെരിയാറിലെ കൊലപാതകിക്ക് വധശിക്ഷ ലഭിക്കുന്നതിനാവശ്യമായ നടപടികള്‍ പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെടുന്നു.
വാര്‍ത്താ സമ്മേളനത്തില്‍ ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് ടി.കെ. രാജു, ജനറല്‍ സെക്രട്ടറി പി.ജി. ജയകൃഷ്ണന്, ജില്ലാസഹസംഘടനാ സെക്രട്ടറി പി.ആര്. കണ്ണന്, ജില്ലാ ട്രഷറര്‍ എം.കെ. നാരായണമേനോന്, താലൂക്ക് ഭാരവാഹികളായ വി.കെ. ശ്രീധരന്, കെ.എസ്. സലിലന്‍, പി.എസ്. തുളസീധരന്‍പിള്ള എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: