തിരുവനന്തപുരം: ആമസോണ്‍ പ്രൈമില്‍ ദിവസങ്ങള്‍ക്കു മുന്‍പ് റീലീസായ ഫഹദ് ഫാസില്‍ ചിത്രം മാലിക്കിനെ ട്രോളി സംവാധകന്‍ ശ്രീജിത് പണിക്കര്‍. മാലിക് ഇഷ്ടപ്പെട്ടെന്നും നല്ല പ്രമേയവും മികച്ച പശ്ചാത്തലവുമാണ്. ഫഹദിന്റെ സ്വാഭാവികതയെക്കാള്‍ മുകളില്‍ നിന്നത് ലീഡ് നടിയുടെ അചഞ്ചലമായ ഭാവാഭിനയമാണ്, എല്ലാത്തിനും മുകളില്‍ ചരിത്രത്തോട് അങ്ങേയറ്റത്തെ നീതിബോധം. സിനിമയുടെ അണിയറ പ്രവര്‍ത്തകരെ പരിചയമുണ്ടെങ്കില്‍ നമ്പര്‍ മെസേജ് ചെയ്യുണമെന്നും ശ്രീജിത് ഫേസ്ബുക്കില്‍ കുറിച്ചു. പോസ്റ്റിനു താഴെ പ്രത്യേകം ശ്രദ്ധിക്കാനായി വീടാകെ മോശമായെന്നും ഒന്ന് വൈറ്റ്വാഷ് ചെയ്യണമെന്നും ശ്രീജിത്. നന്നായി വെളുപ്പിക്കാന്‍ അറിയുന്നവരുടെ നമ്പര്‍ ഉണ്ടെങ്കില്‍ അതും മെസേജ് ചെയ്യുക. മാലിക് സിനിമയുടെ അണിയറക്കാരുടേയും വൈറ്റ് വാഷുകാരുടേയും നമ്പരുകള്‍ രണ്ടുംകൂടി ഒന്നിച്ച് അയച്ചാല്‍ മതിയെന്നാണ് ശ്രീജിത്തിന്റെ ട്രോള്‍.
പോസ്റ്റിന്റെ പൂര്‍ണരൂപം-
‘മാലിക്’ ഇഷ്ടപ്പെട്ടു. നല്ല പ്രമേയം. മികച്ച പശ്ചാത്തലം. ഫഹദിന്റെ സ്വാഭാവികതയെക്കാള്‍ മുകളില്‍ നിന്നത് ലീഡ് നടിയുടെ അചഞ്ചലമായ ഭാവാഭിനയം. എല്ലാത്തിനും മുകളില്‍ ചരിത്രത്തോട് അങ്ങേയറ്റത്തെ നീതിബോധം. സിനിമയുടെ അണിയറ പ്രവര്‍ത്തകരെ പരിചയമുണ്ടെങ്കില്‍ എനിക്ക് നമ്പര്‍ മെസേജ് ചെയ്യുക.
NB: വീടാകെ മോശമായി. ഒന്ന് വൈറ്റ്വാഷ് ചെയ്യണം. നന്നായി വെളുപ്പിക്കാന്‍ അറിയുന്നവരുടെ നമ്പര്‍ ഉണ്ടെങ്കില്‍ അതും മെസേജ് ചെയ്യുക. രണ്ടുംകൂടി ഒന്നിച്ച് അയച്ചാല്‍ മതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: