കോഴിക്കോട്: സംസ്ഥാനത്തെ സൂക്ഷ്മ-ചെറുകിട ഇടത്തരം വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ പ്രധാനമന്ത്രി തൊഴില്‍ദാന പദ്ധതിയിലൂടെ (പിഎംഇജിപി) സബ്സിഡിയായി നല്‍കിയത് 252 കോടി രൂപ. സംസ്ഥാനത്ത് മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഏഴു വര്‍ഷത്തിനിടെ, 10,000 അധികം യൂണിറ്റുകള്‍ക്ക് പദ്ധതിയിലൂടെ ഈ പണം വിതരണം ചെയ്തു.
സംരംഭകര്‍ക്ക് ആവശ്യമായ പണം ലഭ്യമാക്കാന്‍ സൂക്ഷ്മ-ചെറുകിട ഇടത്തരം വ്യവസായ മന്ത്രാലയം ആരംഭിച്ചതാണ് പിഎംഇജിപി. വായ്പയോടൊപ്പം സബ്സിഡിയും ഗുണഭോക്താക്കള്‍ക്ക് ലഭിക്കുമെന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. ഖാദി ഗ്രാമ വ്യവസായ കമ്മീഷനാണ് പദ്ധതിയുടെ മേല്‍നോട്ട ചുമതല. നഗര പ്രദേശങ്ങളിലെ അപേക്ഷകള്‍ ജില്ലാ വ്യവസായ കേന്ദ്രവും, ഗ്രാമപ്രദേശങ്ങളില്‍ കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡുമാണ് പരിശോധിച്ചു നടപടികള്‍ സ്വീകരിക്കുന്നത്.
കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവര്ത്തകന് കെ. ഗോവിന്ദന് നമ്പൂതിരിക്ക് ഖാദി ഗ്രാമ വ്യവസായ കമ്മീഷന് (കെവിഐസി) നല്കിയ മറുപടി പ്രകാരം ഏഴു വര്‍ഷത്തെ കണക്കുകള്‍ ഇങ്ങനെ:
ഖാദി ഗ്രാമ വ്യവസായ കമ്മീഷന്, ജില്ലാ വ്യവസായ കേന്ദ്രം, കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ്, കയര്‍ മേഖല എന്നിവയ്ക്ക് ലഭിച്ച മുഴുവന്‍ അപേക്ഷകളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
വര്‍ഷം | അപേക്ഷകള്‍ | ഫണ്ട് അനുവദിച്ചത് (രൂപ ലക്ഷത്തില്‍) | ഗുണഭോക്താക്കള്‍ (യൂണിറ്റ്) |
2016-17 | 3757 | 1271.04 | 680 |
2017-18 | 7022 | 2742.63 | 1263 |
2018-19 | 5934 | 5334.36 | 2448 |
2019-20 | 7260 | 5244.96 | 2418 |
2020-21 | 7996 | 5217.66 | 2386 |
2014-15 സാമ്പത്തിക വര്‍ഷം 1344 യൂണിറ്റുകള്‍ക്ക് 2678.85 ലക്ഷവും, 2015-16ല്‍ 1369 യൂണിറ്റുകള്‍ക്ക് 2720.48 ലക്ഷവും വിതരണം ചെയ്തുവെന്നും മറുപടിയില്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: