Categories: Kollam

സൂരജ് മുഖ്യമന്ത്രിക്കയച്ച പരാതി നിഷേധിച്ച് പ്രതിഭാഗം

ഇന്നലെ പ്രതിഭാഗം അഭിഭാഷകന്‍ അജിത് പ്രഭാവിന്റെ വാദത്തിനിടെ പ്രതി സൂരജ് എസ് കുമാര്‍ 1993 ജിമെയില്‍.കോം എന്ന സ്വന്തം മെയിലില്‍ നിന്നും മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിലേക്കയച്ച പരാതിയുടെ പകര്‍പ്പും അതിനു മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ലഭിച്ച രസീതും സൂരജിന്റെ മൊബൈല്‍ ഫോണില്‍ നിന്നും സൈബര്‍ വിദഗ്ധര്‍ കണ്ടെടുത്തത് കൃത്രിമമാണെന്ന് പ്രതിഭാഗം വാദിച്ചു.

Published by

കൊല്ലം: ഉത്ര കൊലപാതകക്കേസില്‍ സൂരജ് 2020 മെയ് 20ന് മുഖ്യമന്ത്രിക്ക് ഇമെയിലായി അയച്ച പരാതി കോടതിയില്‍ നിഷേധിച്ച് പ്രതിഭാഗം. കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം. മനോജ് പ്രസ്തുത പരാതി ഹാജരാക്കാന്‍ മുഖ്യമന്ത്രിയുടെ കമ്പ്യൂട്ടര്‍ സെല്ലിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് നിര്‍ദ്ദേശം നല്‍കി. 

ഇന്നലെ പ്രതിഭാഗം അഭിഭാഷകന്‍ അജിത് പ്രഭാവിന്റെ വാദത്തിനിടെ പ്രതി സൂരജ് എസ് കുമാര്‍ 1993 ജിമെയില്‍.കോം എന്ന സ്വന്തം മെയിലില്‍ നിന്നും മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിലേക്കയച്ച പരാതിയുടെ പകര്‍പ്പും അതിനു മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ലഭിച്ച രസീതും സൂരജിന്റെ മൊബൈല്‍ ഫോണില്‍ നിന്നും സൈബര്‍ വിദഗ്ധര്‍ കണ്ടെടുത്തത് കൃത്രിമമാണെന്ന് പ്രതിഭാഗം വാദിച്ചു. പ്രതി തന്റെ ഇമെയില്‍ പാസ്സ് വേര്‍ഡ് നല്‍കിയാല്‍ കോടതി മുമ്പാകെ ജി മെയിലിലെ പ്രതിയുടെ അക്കൗണ്ട് തുറന്ന് അപ്രകാരമൊരു പരാതി അയച്ചിട്ടുണ്ടോ എന്നു പരിശോധിക്കാമെന്നും പക്ഷേ അതു പ്രതിയുടെ പൂര്‍ണ്ണസമ്മതത്തോടെയും നിരാക്ഷേമപരമായും മാത്രമേ ചെയ്യുനാകൂവെന്നും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി.മോഹന്‍രാജ് വാദിച്ചു. 

എന്നാല്‍ പ്രതിഭാഗം പ്രതിയുടെ ഇ-മെയിലിന്റെ പാസ് വേര്‍ഡ് ലഭ്യമാക്കാന്‍ തയ്യാറായില്ല. മുഖ്യമന്ത്രിയുടെ പരാതിപരിഹാര സെല്ലില്‍നിന്നും ലഭിച്ച രസീത് ചോദ്യം ചെയ്യുന്നത് യുക്തിയല്ല എന്നും മെയ് 20ന് നല്‍കിയ ആ പരാതിയില്‍ പ്രതി ഉത്രയോടൊപ്പമാണ് രാത്രി കിടന്നുറങ്ങിയത് എന്നത് ഉള്‍പ്പെടെ പരാമര്‍ശിക്കുന്നത് ആ പരാതി വളരെ പ്രസക്തമാക്കുന്നു എന്നും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. കേസ് ഇനി 19ന് പരിഗണിക്കും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by