കൊല്ലം: തെരുവിളക്ക് കത്തിക്കുന്നതിന് കോര്‍പ്പറേഷന്റെ അലംഭാവം തുടരുന്നു. കോര്പ്പറേഷന് പരിധിയില്‍ ഭൂരിഭാഗം ഡിവിഷനുകളും ഇരുട്ടിലാണ്. പരാതിപ്പെട്ടിട്ടും അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയുമില്ല.
തെരുവു വിളക്കുകളുടെ പരിപാലനത്തിനുള്ള കരാര്‍ കഴിഞ്ഞ മാസം അവസാനിച്ചിരുന്നു. കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ കരാര്‍ നീട്ടി നല്കാന് അജണ്ടയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ തെരുവ് വിളക്ക് കത്തിക്കുന്നതിന് വേണ്ട പ്രവര്‍ത്തനങ്ങള്‍ കരാറുകാരുടെ ഭാഗത്ത് നിന്നും ഇതുവരെയും ഉണ്ടായിട്ടില്ല. കരാറുകാര്‍ക്ക് ആവശ്യമായ സാധനങ്ങള്‍ അധികൃതര്‍ വാങ്ങി നല്‍കിയിട്ടില്ല.
സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച നിലാവ് പദ്ധതിയുടെ ഭാഗമായി നിലവിലുള്ള ട്യൂബ് മാറ്റി എല്‍ഇഡി ലൈറ്റുകള്‍ സ്ഥാപികാനുള്ള പ്രവര്‍ത്തനം അടുത്തമാസം ഉണ്ടാകും എന്നതിലാണ് കരാറുകര്‍ക്ക് സാധാനങ്ങള്‍ വാങ്ങി നല്‍കാത്തത് എന്നാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: