കാണ്ഡഹാര്‍: അഫ്ഗാനിലെ താലിബാന്‍ ഭീകരാക്രമണത്തില്‍ പുലിറ്റ്‌സര്‍ ജേതാവായ മാധ്യമപ്രവര്‍ത്തകന്‍ ഡാനിഷ് സിദ്ദീഖി കൊല്ലപ്പെട്ടു. റോയിട്ടേര്‍സ് ഫോട്ടോഗ്രാഫറായിരുന്നു അദ്ദേഹം.ദിവസങ്ങളായി താലിബാനും അഫ്ഗാന്‍ സേനയും തമ്മില്‍ സംഘര്‍ഷം നടക്കുന്ന പ്രദേശമാണ് സ്പിന്‍ ബോല്‍ദാക്ക്. യുദ്ധമേഖലയിലെ ചിത്രങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് ഡാനിഷ് കൊല്ലപ്പെടുന്നത്.
കാണ്ഡഹാറിലെ സ്പിന്‍ ബോല്‍ദാക്ക് ജില്ലയില്‍ സംഘര്‍ഷാവസ്ഥ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയുണ്ടായ ആക്രമണത്തിലാണ് ഡാനിഷ് കൊല്ലപ്പെടുന്നത്. ഇദ്ദേഹത്തിന്റെ മരണം അഫ്ഗാന്‍ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. മുംബൈ സ്വദേശിയാണ് ഇദ്ദേഹം. ഡല്‍ഹിയിലെ ജാമിയ മില്ലിയ ഇസ്‌ലാമിയയില്‍നിന്ന് ഇക്കണോമിക്‌സില്‍ ബിരുദം പൂര്‍ത്തിയാക്കിയ ഇദ്ദേഹം പിന്നീട് മാസ് കമ്യൂണിക്കേഷന്‍ ബിരുദവും കരസ്ഥമാക്കുകയായിരുന്നു. ടെലിവിഷന്‍ ന്യൂസ് റിപ്പോര്‍ട്ടറായായിരുന്നു തുടക്കം. പിന്നീട് ഫോട്ടോ ജേണലിസത്തിലേക്ക് തിരിഞ്ഞു. 2010ല്‍ റോയിട്ടേഴ്‌സില്‍ ചേര്‍ന്നു. റോഹിങ്ക്യാന്‍ അഭയാര്‍ഥികളുടെ ചിത്രം പകര്‍ത്തിയതിനാണ് 2017ല്‍ പുലിറ്റ്‌സര്‍ പുരസ്‌കാരം ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: