തിരുവനന്തപുരം:ഷൂട്ടിംഗ് അനുമതി നൽകാത്തതിനെ തുടർന്ന് മോഹൻലാൽ – പൃഥ്വിരാജ് ചിത്രം ഉൾപ്പെടെ കേരളത്തിൽ നിന്നും നിര്‍മ്മാണത്തിനായി ചലച്ചിത്രനിര്മ്മാണയൂണിറ്റുകള് തെലുങ്കാനയിലേക്ക് പോകുന്ന നീക്കത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഇടത് സഹയാത്രികയും ഇടത് ചലച്ചിത്രകാരിയുമായ വിധു വിന്‍സെന്റ്.
ഇത് സംബന്ധിച്ച് സർക്കാർ ഉടൻ തന്നെ തീരുമാനം എടുക്കണമെന്ന് ഫെഫ്ക കഴിഞ്ഞ ദിവസം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. ഒട്ടനവധി സിനിമാ പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.മോഹന്‍ലാലിന്റെ ബ്രോ ഡാഡി ഉള്‍പ്പെടെ ഏഴ് ചിത്രങ്ങള്‍ നഷ്ടം സഹിച്ചും തെലുങ്കാനയിലേക്ക് ഷൂട്ടിംഗ് പറിച്ചുനടാന്‍ തീരുമാനിച്ചുകഴിഞ്ഞു. തെലുങ്കാന നല്ല സ്ഥലമെങ്കില്‍ സിനിമക്കാര്‍ അവിടെ പോകട്ടെ എന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാന് തുറന്നടിച്ചതിന് പിന്നാലെയാണ് ഇടതുപക്ഷ പ്രവര്‍ത്തകയായ വിധുവിന്‍സെന്റ് പരസ്യപ്രതികരണം നടത്തുന്നത്.
ആയിര കണക്കിനാളുകൾ ഉപജീവനം നടത്തുന്ന ഒരു മേഖലയാണിതെന്നും വിനോദ നികുതിയടക്കം വലിയ വരുമാനം സർക്കാരിലേക്കുമെത്തുന്ന മേഖലയാണിതെന്നും ഓർക്കാൻ ബന്ധപ്പെട്ടവർ മറക്കുന്നത് എന്ത് കൊണ്ടാണെന്ന് സംവിധായിക വിധു വിൻസെൻറ് ഫേസ് ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു.
ഒന്നാം നിരയില്‍ പെട്ട വിരലില്‍ എണ്ണാവുന്ന ഏതാനും പേരൊഴിച്ചാല്‍ ബഹുഭൂരിപക്ഷവും തുച്ഛമായ കൂലിക്ക് പണിയെടുക്കുന്ന നടീ നടന്മാരാണ് അഭിനയ മേഖലയിലുള്ളത്. കുടുംബത്തിലെ സകല പേരും മിക്കവാറും ഈ ഒരൊറ്റയാളുടെ വരുമാനത്തെ ആശ്രയിച്ചാവും ജീവിക്കുന്നത്. ഇവരാണോ സമ്പന്നര്‍?- വിധു സര്‍ക്കാരിനോട് ചോദിക്കുന്നു. .
വിധുവിൻറെ ഫേസ്ബുക്ക് കുറിപ്പ് വായിക്കുക:
പ്രതികരിക്കാൻ ഇവിടെ എഴുതുക: