തൃശൂര്‍: കര്‍ക്കിടകം ഒന്നായ 17ന് വടക്കുന്നാഥ ക്ഷേത്രത്തില്‍ 15 ആനകളുമായി ആനയൂട്ടൂം ഗജപൂജയും നടക്കും. ഇതിനുള്ള അനുമതി ജില്ലാ ആരോഗ്യ വിഭാഗത്തില്‍ നിന്ന് ലഭിച്ചു. ആനയൂട്ടിനും ഗജപൂജയ്ക്കുമുള്ള അനുമതി തേടി ജില്ലാ ഭരണകൂടത്തിനും അപേക്ഷ നല്‍കിയിട്ടുണ്ട്. കളക്ടറുടെ അനുമതി ഇന്ന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വടക്കുന്നാഥ ക്ഷേത്രോപദേശക സമിതി സെക്രട്ടറി ടി.ആര്. ഹരിഹരയ്യര്‍ അറിയിച്ചു.
ആനയൂട്ട് എല്ലാ വര്‍ഷവും നടക്കാറുണ്ടെങ്കിലും ഗജപൂജ നാലു വര്‍ഷത്തിലൊരിക്കല്‍ മാത്രമേ നടത്താറുള്ളൂ. 2017ലായിരുന്നു ഇതിനു മുമ്പ് ഗജപൂജ നടന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ആനയൂട്ടും ഗജപൂജയും നടത്തുക. ആനയൂട്ടിനോടനുബന്ധിച്ച് അഷ്ടദ്രവ്യ മഹാഗണപതിഹോമവും ഭഗവത് സേവയും ഉണ്ടാകും. 17ന് പുലര്‍ച്ചെ അഞ്ചിന് ഗണപതി ഹോമവും എട്ടിന് ഗജപൂജയും ഒമ്പതിന് ആനയൂട്ടും നടക്കും. ക്ഷേത്രം മേല്‍ശാന്തി കൊറ്റംപിള്ളി നാരായണന് നമ്പൂതിരി ആദ്യ ഉരുള നല്‍കുന്നതോടെ ആനയൂട്ടിന് തുടക്കമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: