കോട്ടയം: ദക്ഷിണ അയോദ്ധ്യയെന്ന് അറിയപ്പെടുന്ന ചരിത്രപ്രസിദ്ധമായ വെന്നിമല ശ്രീരാമലക്ഷ്മണസ്വാമി ക്ഷേത്രത്തില്‍ രാമായണ മാസാചരണത്തിന് ഒരുക്കങ്ങളായി. കര്‍ക്കടകം ഒന്നു മുതല്‍ 31 വരെ പിതൃബലികര്മ്മാദികളും പിതൃമണ്ഡപത്തില്‍ തിലഹോമവും നടത്തും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വഴിപാടുകള്‍ നടത്താന്‍ സൗകര്യം ഒരുക്കുന്നതിനായും കര്‍ക്കടകവാവ് ദിവസം തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായും ഇത്തവണ എല്ലാദിവസവും പിതൃമണ്ഡപത്തില്‍ വഴിപാട് നടത്താന്‍ സൗകര്യം ഒരുക്കുന്നുണ്ട്. രാവിലെ ആറു മുതല്‍ ഒന്‍പത് വരെ ബലിതര്‍പ്പണവും തിലഹോമവും നടത്താം.
ക്ഷേത്രത്തില്‍ പിതൃക്കളെ സമര്‍പ്പിച്ച ഭക്തര്‍ക്ക് കത്ത് അയച്ച് വിവരം അറിയിക്കുന്നുണ്ട്. അതതു പിതൃശ്രാദ്ധ നക്ഷത്രത്തില്‍ ക്ഷേത്രത്തിലെത്തി ക്ഷേത്രത്തിലെത്തി ബലിതര്‍പ്പണവും തിലഹോമവും നടത്താം. തിലഹോമം വഴിപാടുകള്‍ക്ക് മേല്‍ശാന്തി മുരളീധരന് നമ്പൂതിരി കാര്‍മ്മികത്വം വഹിക്കും. തീര്‍ത്ഥക്കുളത്തിലെ ബലിതര്‍പ്പണചടങ്ങുകള്‍ക്ക് മനോജ് ശര്‍മ്മ താമരശ്ശേരി ഇല്ലം കാര്‍മ്മികത്വം വഹിക്കും.
വിജയാചലത്തിലെ തീര്‍ത്ഥക്കുളത്തില്‍ ബലിതര്‍പ്പണം നടത്തിയാല്‍ ഗയാ ശ്രാദ്ധഫലം ലഭിക്കുമെന്നാണ് വിശ്വാസം. തീര്‍ത്ഥക്കുളത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങളും കുളത്തിന് സമീപം നിര്‍മ്മിക്കുന്ന ബലിതര്പ്പണമണ്ഡപത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളും അവസാനഘട്ടത്തിലാണ്. അഞ്ഞൂറുപേര്‍ക്ക് ഒരുമിച്ച് ബലിതര്‍പ്പണം നടത്താനുള്ള സംവിധാനമാണ് ഇവിടെ ഒരുക്കുന്നത്. സ്ഥലം എംഎല്‍എ, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ എംഎല്‍എ ഫണ്ടില്‍ നിന്ന് 15 ലക്ഷം രൂപയും ക്ഷേത്രസേവാസമിതിയുടെ 10 ലക്ഷം രൂപയും ഉപയോഗിച്ചാണ് നിര്‍മ്മാണം നടക്കുന്നത്.
കര്‍ക്കടകമാസത്തില്‍ എല്ലാദിവസവും ക്ഷേത്രത്തില്‍ രാമായണ പാരായണം നടക്കുമെന്ന് ക്ഷേത്രസേവാസമിതി പ്രസിഡന്റ് പ്രസാദ് കരുനാട്ടുപറമ്പില്, സെക്രട്ടറി പ്രദീപ് കുമാര്‍ എന്നിവര്‍ അറിയിച്ചു. ക്ഷേത്രത്തില്‍ എത്തിച്ചേരാന്‍ അസൗകര്യമുള്ളവര്‍ക്ക് പ്രസിഡന്റ്/ട്രഷറര്‍, ശ്രീരാമലക്ഷ്മണസ്വാമി ക്ഷേത്രം അക്കൗണ്ട് നമ്പര്‍: 67015432799 (ഐഎഫ്എസ്സി – എസ്ബിഐഎന്‍0070122, എസ്ബിഐ, പുതുപ്പള്ളി) അക്കൗണ്ടില്‍ പണമടച്ച് വഴിപാട് നടത്താവുന്നതാണ്. ഫോണ്‍: 8547537825(ഓഫീസ്), 9747496046 (മാനേജര്‍), 9895922327(സെക്രട്ടറി).
പ്രതികരിക്കാൻ ഇവിടെ എഴുതുക: