കോട്ടയം: എസ്എസ്എല്‍സി പരീക്ഷാഫലം പുറത്തു വന്നപ്പോള്‍ ജില്ലയ്ക്ക് ഉന്നതവിജയം. പരീക്ഷ എഴുതിയവരില്‍ 99.75% പേര് ഉന്നതപഠനത്തിന് അര്‍ഹരായി. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ ഉന്നതപഠനത്തിന് അര്‍ഹത നേടിയ വിദ്യാഭ്യാസ ജില്ല പാലായാണ് 99.97%. ജില്ലാ ശതമാനത്തെക്കാള്‍ കൂടുതലാണ് പാലാ വിദ്യാഭ്യാസ ജില്ലയില്‍ നിന്ന് ഉന്നതപഠനത്തിന് അര്‍ഹത നേടിയവരുടെ എണ്ണം.
കോട്ടയം ജില്ലയില്‍ ആകെ പരീക്ഷ എഴുതിയത് 19685 പേരാണ്. ഇതില്‍ 9997 ആണ്‍കുട്ടികളും 9688 പെണ്‍കുട്ടികളുമാണ്. 19636 പേര് ഉന്നതപഠനത്തിന് അര്‍ഹരായി. ഇതില്‍ 9964 പേര് ആണ്‍കുട്ടികളും 9672 പേര് പെണ്‍കുട്ടികളുമാണ്.
പാലാ വിദ്യാഭ്യാസ ജില്ലയില്‍ ആകെ പരീക്ഷ എഴുതിയത് 3284 പേരാണ്. ഇതില്‍ 1654 ആണ്‍കുട്ടികളും 1630 പെണ്‍കുട്ടികളുമാണ്. 3283 പേര് ഉന്നതപഠനത്തിന് അര്‍ഹരായി. ഇതില്‍ 1630 പേര് ആണ്‍കുട്ടികളും 1630 പേര് പെണ്‍കുട്ടികളുമാണ്. ഉന്നതപഠനത്തിന് അര്‍ഹത നേടിയവര്‍ – 99.97%.
കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയില്‍ ആകെ പരീക്ഷ എഴുതിയത് 5284 പേരാണ്. ഇതില്‍ 2766 ആണ്‍കുട്ടികളും 2518 പെണ്‍കുട്ടികളുമാണ്. 5261 പേര് ഉന്നതപഠനത്തിന് അര്‍ഹരായി. ഇതില്‍ 2752 പേര് ആണ് കുട്ടികളും 2509 പേര് പെണ്‍കുട്ടികളുമാണ്. ഉന്നത പഠനത്തിന് അര്‍ഹത നേടിയവര്‍ – 99.56%.
കോട്ടയം വിദ്യാഭ്യാസ ജില്ലയില്‍ ആകെ പരീക്ഷ എഴുതിയത് 7796 പേരാണ്. ഇതില്‍ 3890 ആണ്‍കുട്ടികളും 3906 പെണ്‍കുട്ടികളുമാണ്. 7774 പേര് ഉന്നതപഠനത്തിന് അര്‍ഹരായി. ഇതില്‍ 3874 പേര് ആണ്‍കുട്ടികളും 3900 പേര് പെണ്‍കുട്ടികളുമാണ്. ഉന്നത പഠനത്തിന് അര്‍ഹത നേടിയവര്‍ – 99.72%.
കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയില്‍ ആകെ പരീക്ഷ എഴുതിയത് 3321 വിദ്യാര്‍ത്ഥികളാണ്. ഇതില്‍ 1687 ആണ്‍കുട്ടികളും 1634 പെണ്‍കുട്ടികളുമാണ്. 3318 പേര് ഉന്നതപഠനത്തിന് അര്‍ഹരായി. ഇതില്‍ 1685 പേര് ആണ്‍കുട്ടികളും 1633 പേര് പെണ്‍കുട്ടികളുമാണ്. ഉന്നത പഠനത്തിന് അര്‍ഹത നേടിയവര്‍ – 99.91%
ജില്ലയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത് 5278 പേരാണ്. ഇതില്‍ 1581 പേര് ആണ്‍കുട്ടികളും 3697 പേര് പെണ്‍കുട്ടികളുമാണ്. പാലായില്‍ 429 ആണ്‍കുട്ടികളും 743 പെണ്‍കുട്ടികളും മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. ആകെ – 1172. കാഞ്ഞിരപ്പള്ളിയില്‍ 423 ആണ്‍കുട്ടികളും 882 പെണ്‍കുട്ടികളും മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. ആകെ – 1305. കോട്ടയത്ത് 450 ആണ്‍കുട്ടികളും 1413 പെണ്‍കുട്ടികളും മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. ആകെ – 1863. കടുത്തുരുത്തിയില്‍ 279 ആണ് കുട്ടികളും 659 പെണ്‍കുട്ടികളും മുഴുവന്‍ വിഷയ ങ്ങള്‍ക്കും എ പ്ലസ് നേടി. ആകെ 938.
പ്രതികരിക്കാൻ ഇവിടെ എഴുതുക: