തിരുവനന്തപുരം: സംരംഭകരോടുള്ള എതിര്‍പ്പ് സ്വാഭാവികമായി ഉണ്ടാകുന്ന രീതിയില്‍ ആള്‍ക്കാരെ പരുവപ്പെടുത്തിയിരിക്കുകയാണ് കേരളത്തിലെ ഇടത് സംവിധാനമെന്ന് സ്വതന്ത്രരാഷ്ട്രീയ നിരീക്ഷനായ ശ്രീജിത് പണിക്കര്‍. ബിസിനസുകാര്‍ ഉയര്‍ത്തുന്ന വിമര്‍ശനത്തെ പ്രതിരോധിക്കാന്‍ കേരളത്തെ അപമാനിക്കുന്നെന്ന പല്ലവിയാണ് സര്‍ക്കാര്‍ പാടുന്നതെന്നും ശ്രീജിത് പണിക്കര്‍ മണി കണ്ട്രോളില് എഴുതിയ ലേഖനത്തില്‍ പറയുന്നു.
ബിസിനസുകാരനെ ബൂര്‍ഷ്വാസിയും ചൂഷകനുമായി കാണുന്ന കമ്മ്യൂണിസ്റ്റ് മുന്‍വിധി നില്നില്ക്കുന്ന സംസ്ഥാനമാണ് കേരളം. തൊഴിലാളികള്‍ക്ക് അവരുടെ അര്‍ഹമായ വിഹിതം നിഷേധിക്കുന്ന വ്യക്തിയാണ് ഇപ്പോഴും മുതലാളി. മലയാളിയുടെ അബോധമനസ്സില്‍ ഇത്തരം ചിത്രം നല്കുന്ന രീതിയിലാണ് കേരളത്തിലെ സാഹിത്യവും ജനപ്രിയസംസ്കാരവും കാര്യങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. – ലേഖനത്തില്‍ പറയുന്നു.
നെല്‍പ്പാടങ്ങളില്‍ കൊയ്തുയന്ത്രം കൊണ്ടുവന്നപ്പോള്‍, കമ്പ്യൂട്ടര്‍വല്‍ക്കരണം നടപ്പാക്കിയപ്പോള്‍, എന്തിന് ഗ്യാസ് പൈപ്പ്ലൈന് വന്നപ്പോള്‍ വരെ കേരളജനതയുടെ വ്യവസായത്തോടുള്ള ഭയപ്പാട് നമ്മള് കണ്ടതാണ്. തൊഴിലാളികളെ സംബന്ധിച്ച എല്ലാ വിഷയങ്ങളിലും ഇപ്പോഴും ട്രേഡ് യൂണിയനുകള്‍ക്ക് കടുത്തപിടിയാണ്. തൊഴിലാളിയൂണിയനുകളും മാനേജ്മെന്റും തമ്മിലുള്ള തര്‍ക്കം മൂലം ഒട്ടേറെ വ്യവസായങ്ങള്‍ സംസ്ഥാനത്ത് തകര്‍ന്നു.- ലേഖനം ചൂണ്ടിക്കാട്ടുന്നു.
ഇപ്പോഴും പഠിക്കുക, സര്‍ക്കാര്‍ ജോലി നേടുക എന്ന മനോഭാവം തന്നെയാണ് കുട്ടികളില്‍. സ്വകാര്യ ജോലികള്‍ക്ക് പോലും താഴെയാണ് സ്ഥാനം. മത്സരപ്പരീക്ഷളും ഗ്രേഡുകളും നേടുന്ന കുട്ടികളുടെ മനസ്സില്‍ പോലും ബിസിനസ് നമുക്കുള്ളതല്ല എ്ന്ന മനോഭാവമാണുള്ളത്. കിറ്റെക്സ് വിഷയത്തിലും സാബുവിന്റെ വാദം കേരളത്തിനെതിരാണ് എ്ന്ന് വരുത്തിത്തീര്‍ക്കുക വഴി പ്രധാന വിഷയങ്ങളില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടുകയാണ് ഇടത് സര്‍ക്കാര്‍ ചെയ്തത്. കേരളം ഭരിക്കുന്ന രാഷ്ട്രീയപാര്‍ട്ടിക്ക് ബിസിനസുകാരുമായി രാഷ്ട്രീയ ഭിന്നതയുണ്ടായിരിക്കാം. ബിസിനസുകാര്‍ കേരളത്തില്‍ മുടക്കുന്ന നിക്ഷേപകങ്ങളുടെ ചെലവില്‍ പഴയ കണക്കുകള്‍ തീര്‍ക്കാന്‍ ശ്രമിക്കരുതെന്നും ശ്രീജിത് താക്കീത് നല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: