കണ്ണൂര്‍: കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട കേസില്‍ മട്ടന്നൂര്‍ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ വീട്ടില്‍ ബുധനാഴ്ച കസ്റ്റംസ് റെയ്ഡ് നടത്തി. കേസില്‍ ജൂലായ് 19ന് ഹാജരാകാന്‍ കസ്റ്റംസ് പ്രിവന്റീവ് അസി. കമ്മീഷണര്‍ ഇ. വികാസിന്റെ നേതൃത്വത്തിലുള്ള സംഘം നോട്ടീസും നല്കി.
അര്ജുന് ആയങ്കിയുമായി ആകാശ് നടത്തിയ സുദീര്‍ഘമായ ഫോണ്‍വിളികളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യുക. കസ്റ്റംസ് വീട്ടിലെത്തുമ്പോള്‍ ആകാശ് തില്ലങ്കേരി പുറത്തായിരുന്നു. മാതാപിതാക്കളും സഹോദരിയുമാണ് വീട്ടിലുണ്ടായിരുന്നത്.
അര്ജുന് ആയങ്കിയുടെ സുഹൃത്തുക്കളായ അഴീക്കോട് കപ്പക്കടവ് സ്വദേശകളായ പ്രണവ്, റെനീഷ് എന്നിവരുടെ വീടുകളിലും കസ്റ്റംസ് പരിശോധന നടത്തി. ഇവരോട് ജൂലായ് 22ന് ഹാജരാകാന്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: