ചാരുംമൂട്:പത്താം ക്ലാസ് വിദ്യാര്‍ഥിയെ കുത്തി കൊലപ്പെടുത്തിയ കേസില്‍ വള്ളികുന്നം പോലീസ് ഈയാഴ്ച കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പേരാണ് പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഒരു പ്രതിയെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഇയാള്‍ക്കു വേണ്ടി പ്രത്യേക അന്വേഷണ സംഘം തിരച്ചില്‍ നടത്തിവരുന്നു.
വള്ളികുന്നം കൊണ്ടോടിമുകള്‍ പുത്തന്‍പുരക്കല്‍ സജയ്ജിത്ത് (21), ജ്യോതിഷ് ഭവനില്‍ ജിഷ്ണു തമ്പി (26), കണ്ണമ്പള്ളി പടീറ്റതില്‍ അരുണ്‍ അച്യുതന് (21), ഇലിപ്പക്കുളം ഐശ്വര്യയില്‍ ആകാശ് (പോപ്പി20), വള്ളികുന്നം പള്ളിവിള പ്രസാദം വീട്ടില്‍ പ്രണവ് (അപ്പു23), താമരക്കുളം കണ്ണനാകുഴി ഷീജാ ഭവനത്തില്‍ ഉണ്ണിക്കൃഷ്ണന് (ഉണ്ണിക്കുട്ടന്24), തറയില്‍ കുറ്റിയില്‍ അരുണ്‍ വരിക്കോലി (24) എന്നിവരാണ് പ്രതികള്‍. സംഭവശേഷം ഒളിവില്‍ പോയ അരുണിനെയാണ്് പിടികൂടാനുള്ളത്.
പിടിയിലായ അരുണ്‍, ആകാശ്, പ്രണവ് എന്നിവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. കഴിഞ്ഞ ഏപ്രില്‍ 14ന് വിഷുനാള്‍ രാത്രി പടയണിവെട്ടം ക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങള്ക്കിടയിലുണ്ടായ സംഘര്‍ഷത്തിലാണ് വള്ളികുന്നം പുത്തന്‍ചന്ത കുറ്റിത്തെക്കതില് അമ്പിളികുമാറിന്റെ മകന് അഭിമന്യു (15) കൊല്ലപ്പെട്ടത്. സംഭവത്തില്‍ അഭിമന്യുവിന്റെ സുഹൃത്തുക്കളായ പുത്തന്‍ചന്ത മങ്ങാട്ട് കാശിനാഥ് (15), നഗരൂര്‍കുറ്റിയില്‍ ആദര്‍ശ് (17) എന്നിവര്‍ക്കും കുത്തേറ്റിരുന്നു. അഭിമന്യുവിന്റെ സഹോദരന് അനന്തുവിനോടുള്ള മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: