ന്യൂദല്‍ഹി: ഒരുവര്‍ഷത്തിനുശേഷം ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ നേരിട്ടുള്ള കേന്ദ്രമന്ത്രിസഭായോഗം നടന്നു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ഏപ്രിലിനുശേഷം നേരിട്ടുള്ള ആദ്യ യോഗമായിരുന്നു ഇത്. ഈ മാസം 19ന് ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ മഴക്കാല സമ്മേളനത്തിനു മുന്നോടിയായിട്ടായിരുന്നു ഇത്. കഴിഞ്ഞയാഴ്ച നടന്ന മന്ത്രിസഭ പുനഃസംഘടനയ്ക്ക് ശേഷം നടന്ന ആദ്യ യോഗംകൂടിയായിരുന്നു ഇത്. എത്രവട്ടം, എപ്പോഴൊക്കെ കേന്ദ്ര മന്ത്രിസഭ വെര്‍ച്വലായി യോഗം ചേര്‍ന്നുവെന്ന് ചോദിച്ച് ക്യാബിനറ്റ് സെക്രട്ടേറിയറ്റിന് ഇന്ത്യ ടുഡേ നല്കിയ വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ച മറുപടി ഇങ്ങനെ.
‘ബന്ധപ്പെട്ട ക്യാബിനറ്റ് വിഭാഗം അറിയിച്ചതനുസരിച്ച്, കോവിഡ് മഹാമാരിക്കിടെയാണ് മന്ത്രിസഭയുടെ വീഡിയോ കോണ്‍ഫറന്‍സ് യോഗങ്ങള്‍ ആരംഭിച്ചത്. 19.08.2020നും 31.05.2021നും ഇടയില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി നടന്ന മന്ത്രിസഭാ യോഗങ്ങളുടെ എണ്ണം 39. അത്തരം യോഗങ്ങളുടെ പ്രതിമാസ വിവരം ഇതോടൊപ്പം ചേര്‍ക്കുന്നു’. സര്‍ക്കാര്‍ നല്കുന്ന വിവരമനുസരിച്ച്, കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ ആറു പ്രാവശ്യം മന്ത്രിസഭ ചേര്‍ന്നു.
ഏറ്റവും കൂടുതല്‍ യോഗങ്ങള്‍ നടന്ന മാസമായിരുന്നു ഇത്. ഈ വര്‍ഷം ഏപ്രിലിലും മെയിലും മൂന്ന് യോഗങ്ങള്‍ നടന്നു. ഏറ്റവും കുറവു മന്ത്രിസഭാ യോഗങ്ങള്‍ നടന്ന മാസങ്ങള്‍. ലോക്ഡൗണിനിടയിലും വീഡിയോ കോണ്‍ഫറന്‍സ് വഴി എല്ലാ ആഴ്ചയും കൃത്യമായി കേന്ദ്രമന്ത്രിസഭാ യോഗങ്ങള്‍ നടന്നിരുന്നുവെന്ന് ഇത് വ്യക്താക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: