ലഖ്നൗ: ഒളിംപിക്സിന് തയ്യാറെടുക്കുന്ന കായിക താരങ്ങള്‍ക്ക് പ്രചോദനമായി വന്‍തുക പാരിതോഷികം പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ്. ഉത്തര്‍പ്രദേശില്‍ നിന്നുള്ള കായികതാരങ്ങള്‍ സ്വര്‍ണ്ണമെഡലുമായി എത്തിയാല്‍ ആറ് കോടി രൂപ പാരിതോഷികമായി നല്‍കുമെന്നാണ് പ്രഖ്യാപനം.
വെള്ളി മെഡല്‍ ജേതാക്കള്‍ക്ക് 4 കോടി രൂപയും വെങ്കല മെഡല്‍ ജേതാക്കള്‍ക്ക് 2 കോടി രൂപയും പാരിതോഷികമായി നല്‍കും. ഉത്തര്‍പ്രദേശില്‍ നിന്നും ഒളിംപിക്സില്‍ പങ്കെടുക്കുന്ന എല്ലാ കായിക താരങ്ങള്‍ക്കും 10 ലക്ഷം രൂപ വീതം നല്‍കാനും തീരുമാനിച്ചതായി യോഗി അറിയിച്ചു.
ടീം ഇനങ്ങളില്‍ സ്വര്‍ണ മെഡല്‍ നേടിയാല്‍ 3 കോടി രൂപ വീതം പാരിതോഷികം നല്‍കും. വെള്ളി മെഡല്‍ നേടിയാല്‍ 2 കോടി രൂപ വീതവും വെങ്കല മെഡല്‍ നേടിയാല്‍ 1 കോടി രൂപ വീതവും പാരിതോഷികം നല്‍കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. കായിക താരങ്ങളുടെ പരിശീലനത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ സജ്ജമാക്കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ പ്രതിനിധി അറിയിച്ചു. അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: