കോഴിക്കോട്: കോഴിക്കോട് കളക്റ്ററും വ്യാപാരികളുമായി നടത്തിയ ചര്‍ച്ച പരാജയം. ഇതോടെ, വ്യാപാരികളും സര്‍ക്കാരും നേരിട്ടുള്ള ഏറ്റുമുട്ടിലേക്ക് കാര്യങ്ങള്‍ മാറി. നാളെ മുതല്‍ സംസ്ഥാന വ്യാപകമായ കടകള്‍ തുറക്കുമെന്നും സമരം നടത്തുമെന്നുമാണ് വ്യാപാരികള്‍ അറിയിച്ചത്. സര്‍ക്കാര്‍ തീരുമാനം മാത്രമേ നടപ്പാകൂ എന്നും സമരം നടത്തിയാല്‍ കര്‍ശന നടപടി നേരിടേണ്ടി വരുമെന്നും കളക്റ്ററും അറിയിച്ചു. ഇതോടെ, നാളെ മുതല്‍ സംസ്ഥാനത്തുടനീളം സംഘര്‍ഷ സാധ്യത ശക്തമായി. വ്യാപാരികള്‍ കട തുറന്നാല്‍ സഹായിക്കുമെന്നും ബിജെപിയും കോണ്‍ഗ്രസും അറിയിച്ചിട്ടുണ്ട്.
ഇന്നലത്തെ വാര്‍ത്താസമ്മേളനത്തില്‍ വ്യാപാരികളെ ചൊടിപ്പിക്കുന്ന രീതിയില്‍ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് പ്രതികരണമുണ്ടായതും സംഭവങ്ങള്‍ രൂക്ഷമാകാന്‍ കാരണമായി. ഇത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കുകയും യു ഡി എഫും ബി ജെ പിയും ഇതിനെ സര്‍ക്കാരിനെതിരെയുള്ള ആയുധമാക്കി വ്യാപാരികള്‍ക്ക് പിന്തുണയുമായി രംഗത്തെത്തുകയും ചെയ്തു. ഇതോടെ അപകടം മണത്താണ് സര്‍ക്കാര്‍ ചര്‍ച്ചയ്‌ക്കു തയാറായത്.
സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് സി പി എം അനുകൂലസംഘടനയായ വ്യാപാരി വ്യവസായി സമിതിയടക്കം സമരത്തിനിറങ്ങിയ.ിട്ടുണ്ട്. മുന്‍ എം.എല്‍.എയും വ്യാപാരി വ്യവസായി സമിതി പ്രസിഡന്റുമായ വി കെ സി മമ്മദ് കോയയുടെ നേതൃത്വത്തില്‍ കളക്ടറേറ്റിന് മുന്നില്‍ സമരം നടന്നുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: