ലാഹോര്‍: മനുഷ്യാവകാശ പ്രവര്‍ത്തക മലാല യൂസഫ്സായിയുടെ ചിത്രമുള്ള പുസ്തകങ്ങള്‍ പാക് അധികൃതര്‍ പിടിച്ചെടുത്തു. മലാലയെ കുറിച്ചുള്ള ഡൊക്യുമെന്ററി പാക്കിസ്ഥാനിലെ സ്വകാര്യ സ്കൂള്‍ അസോസിയേഷന് പുറത്തിറക്കിയിരുന്നു. ഇതിനു പിന്നാലെയാണ് അധികൃതര്‍ പുസ്തകങ്ങള്‍ പിടിച്ചെടുത്തത്.
പാക് അധീന പഞ്ചാബില്‍ കരിക്കുലം ആന്‍ഡ് ടെക്സ്റ്റ് ബുക്ക് ബോര്‍ഡിന്റെതാണ് നടപടി. ഓക്സഫോര്‍ഡ് സര്‍വകലാശാല പ്രസ് പുറത്തിറക്കിയ ഏഴാം ക്ലാസ് വിദ്യാര്‍ഥികളുടെ പുസ്തകങ്ങളാണ് പിടിച്ചെടുത്തത്.
പാക്കിസ്ഥാനിലെ പ്രമുഖ വ്യക്തികളുടെ ചിത്രങ്ങളുള്ള പുസ്തകത്തിലാണ് മലാലയുടെ ചിത്രം ഇടംനേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: