മാഞ്ചസ്റ്റര്‍: ഞാന്‍ മാര്‍ക്കസ് റാഷ്ഫോഡ്, മാഞ്ചസ്റ്ററില്‍ നിന്നുള്ള 23കാരനായ കറുത്ത വര്ഗക്കാരന്. മറ്റൊന്നുമില്ലെങ്കിലും എനിക്കതുണ്ട്… ഇറ്റലിക്കെതിരെ യൂറോ കപ്പിന്റെ ഫൈനലില്‍ തോറ്റതോടെ ഇംഗ്ലീഷ് താരങ്ങള്‍ വിമര്‍ശനങ്ങളുടെ നടുവിലാണ്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മാര്‍ക്കസ് റാഷ്ഫോഡ് ഉള്‍പ്പെടെ മൂന്ന് താരങ്ങള്‍ക്ക് ലക്ഷ്യം തെറ്റി. ഇതോടെയാണ് റാഷ്ഫോഡ് വിമര്‍ശനങ്ങളുടെ ഇരയായത്. ജേഡന്‍ സാഞ്ചോ, ബുകായോ സാക എന്നിവര്‍ക്കും മത്സരത്തില്‍ ലക്ഷ്യം തെറ്റിയിരുന്നു. ഇതോടെ താരങ്ങളെ വംശീയ അധിക്ഷേപത്തിന് ഇരയാക്കിയത് വാര്‍ത്തയായി. ചര്‍ച്ചകള്‍ കൊഴുക്കുതിനിടെയാണ് മറുപടിയുമായി റാഷ്ഫോഡ് എത്തിയത്. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത റാഷ്ഫോഡ്, പെനാല്‍റ്റി നഷ്ടപ്പെടുത്തിയതില്‍ മാപ്പ് ചോദിച്ചു.
പെനാല്‍റ്റി കിക്കെടുക്കാന്‍ ചെന്നത് മുതല്‍ സമ്മര്‍ദത്തിലാണ്. ഇപ്പോഴത്തെ അവസ്ഥ വിവരിക്കാനാകുന്നില്ല. 55 വര്‍ഷത്തെ കാത്തിരിപ്പ്, ഫൈനല്‍. എല്ലാം ചരിത്രമാണ്. പെനാല്‍റ്റി നഷ്ടപ്പെടുത്തിയതില്‍ മാപ്പ് ചോദിക്കുന്നു. പെനാല്‍റ്റി നഷ്ടപ്പെടാതെ വിജയിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നു. പ്രകടനത്തെകുറിച്ച് എന്ത് വിമര്‍ശനവും നടത്തിക്കോളൂ. പെനാല്‍റ്റി കിക്ക് നഷ്ടപ്പെടുത്താന്‍ പാടില്ലായിരുന്നു. നഷ്ടപ്പെടുത്തിയത് കിരീടമാണ്. എന്നാല്‍ വ്യക്തിപരമായി അപമാനിക്കാന്‍ പാടില്ല. ഞാന്‍ എവിടെനിന്ന് വെന്നന്നോ എപ്പോള്‍ വന്നെന്നോ തിരക്കേണ്ടതില്ല. അത്തരം വിമര്‍ശനങ്ങളില്‍ മാപ്പ് ചോദിക്കാന്‍ തയാറല്ലെന്നും റാഷ്ഫോഡ് പറഞ്ഞു.
പെനാല്‍റ്റി കിക്ക് നഷ്ടപ്പെടുത്തിയതിന് മാപ്പ് ചോദിച്ച താരം വംശീയ അധിക്ഷേപത്തിന് മാപ്പ് ചോദിക്കാനില്ലെന്നും വ്യക്തമാക്കി. വംശീയാധിക്ഷേപത്തില്‍ റാഷ്ഫോഡിന് ഒപ്പമെന്ന് വിവിധ കായിക താരങ്ങള്‍ വ്യക്തമാക്കി. കളിയിലെ കാര്യത്തില്‍ വംശീയമായി അധിക്ഷേപിക്കാന്‍ പാടില്ലെന്ന് താരങ്ങള്‍ അറിയിച്ചു. നൈജീരിയന്‍ കുടിയേറ്റക്കാരുടെ മകനായ പത്തൊമ്പതുകാരന് സാകയോട് മാതാപിതാക്കളുടെ നാട്ടിലേക്ക് തിരികെപോകൂ എന്ന് സമൂഹമാധ്യമങ്ങളില്‍ ആവശ്യമുയര്‍ന്നിരുന്നു. താരങ്ങള്‍ക്കു നേരെയുള്ള അധിക്ഷേപം ചര്‍ച്ചയായതോടെ പോസ്റ്റുകള്‍ നീക്കം ചെയ്തതായി സമൂഹമാധ്യമങ്ങള്‍ അറിയിച്ചു. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും വില്യം രാജകുമാരനും വംശീയ പരാമര്‍ശങ്ങളെ അപലപിച്ചു. ടീമിനെ കൂകി വിളിക്കുകയല്ല, അഭിനന്ദിക്കുകയാണ് വേണ്ടതെന്നും ബോറിസ് ജോണ്സണ് പറഞ്ഞു.
ഇറ്റലിക്കെതിരായ ഫൈനലിന് മുമ്പ് കിരീടം വീട്ടിലെത്തുന്നു എന്ന തരത്തില്‍ ആഘോഷം ഉയര്‍ന്നിരുന്നു. മത്സരത്തില്‍ സമനിലയില്‍ പിരിഞ്ഞതോടെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഇറ്റലി കിരീടം നേടി. പല ഇടങ്ങളിലും അക്രമങ്ങള്‍ ഉണ്ടായാതായും വാര്‍ത്തകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: