ന്യൂദല്‍ഹി: പെട്രോളിയം ഉല്‍പനങ്ങള്‍ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തേണ്ടന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അങ്ങനെ അനുകൂലമായ ഒരു നിലപാട് ഒരിക്കലും സര്‍ക്കാര്‍ സ്വീകരിക്കില്ലെന്നും അദേഹം ദല്‍ഹിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് മറുപടിയായാണ് അദേഹം ഇക്കാര്യം അറിയിച്ചത്. കേരളം നികുതി കൂട്ടുന്നില്ല. പക്ഷേ, കുറയ്‌ക്കാനും ഉദേശിക്കുന്നില്ലെന്ന് അദേഹം വ്യക്തമാക്കി. പെട്രോളിയംമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലും ഇക്കാര്യം ചര്‍ച്ചചെയ്തില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
നേരത്തെ, പെട്രോളും ഡീസലും ജിഎസ്ടി പരിധിയില്‍ കൊണ്ടു വരാന്‍ അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ച് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ രംഗത്തെത്തിയിരുന്നു. എല്ലാ നികുതി ആനുകൂല്യങ്ങളും കവരാനുള്ള കേന്ദ്രത്തിന്റെ നീക്കമാണിത്. ഇന്ധനനികുതി ഇല്ലാതെ സംസ്ഥാനത്തിന് മുന്നോട്ട് പോകാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഇന്ധനവില ദിനംപ്രതി വര്‍ധിക്കുമ്പോഴും ഇന്ധനനികുതിയില്‍ ഇളവ് നല്‍കാത്തത് കൊവിഡ് പ്രതിസന്ധികാലത്ത് അത് സംസ്ഥാനത്തിന് ഇരട്ടി ബാധ്യതയാകുമെന്ന് കരുതിയിട്ടാണെന്നും അദ്ദേഹം പറഞ്ഞു. പെട്രോളും ഡീസലും ജിഎസ്ടി ഘടനയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ ആറ് ആഴ്‌ച്ചയ്‌ക്കുള്ളില്‍ തീരുമാനം എടുക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് കേരള ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
ഈ കാര്യം ആവശ്യപ്പെട്ട് ജിഎസ്ടി കൗണ്‍സിലിന് ഹര്‍ജിക്കാരന്‍ നല്‍കിയ നിവേദനം കേന്ദ്ര സര്‍ക്കാരിന് കൈമാറാനും കോടതി നിര്‍ദേശം നല്‍കി. നിവേദനം നല്‍കിയിട്ടും നടപടിയുണ്ടായില്ലന്ന് ഹര്‍ജിക്കാരന്‍ വാദിച്ചു. മുന്‍ കാലടി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.എം.സി ദിലീപ്കുമാറാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ജിഎസ് ടി കൗണ്‍സിലിന്റെ പക്കലുള്ള നിവേദനം കേന്ദ്ര സര്‍ക്കാരിന് ഉടന്‍ കൈമാറണം. ഈ കാര്യത്തില്‍ തീരുമാനം ഉണ്ടാകുന്നത് വരെ പെട്രോളിനും ഡീസലിനും സംസ്ഥാന സര്‍ക്കാര്‍ നികുതി പിരിക്കുന്നത് നിര്‍ത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: