കരുനാഗപ്പള്ളി: കൊവിഡ് മഹാമാരിയുടെ കഷ്ടതകളില്‍ ഉഴലുമ്പോഴും ആവശ്യത്തിന് കുടിവെള്ളം കിട്ടാതെ വലയുകയാണ് തീരദേശ നിവാസികള്‍. കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് അടിയന്തിര നടപടികള്‍ ഉടനുണ്ടാകുമെന്ന ജനപ്രതിനിധികളുടെ പാഴ് വാക്കുകള്‍ ഇവര്‍ കേട്ടുമടുത്തു.
ആലപ്പാട് പഞ്ചായത്തിലെ അഴീക്കല്‍, ശ്രായിക്കാട് പ്രദേശങ്ങളിലാണ് അതിരൂക്ഷമായി കുടിവെള്ളക്ഷാമം നേരിടുന്നത്. നിരവധി തവണ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും ആവശ്യമായ നടപടികളൊന്നും ഉണ്ടായില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.
അടിയന്തര ഇടപെടല്‍ വേണം: ബിജെപി
തീരദേശത്ത് കുടിവെള്ളമെത്തിക്കുന്നതിന് അടിയന്തര ഇടപെടല്‍ വേണമെന്ന് ബിജെപി ആലപ്പാട് പഞ്ചായത്ത് സമിതി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം പഞ്ചായത്ത് ഓഫീസും വാട്ടര്‍ അതോറിറ്റി ഓഫീസുകളും ഉപരോധിക്കുന്നതുള്പ്പെടെയുളള ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും പ്രസിഡന്റ് ഋഷീന്ദ്രന്റെ അധ്യക്ഷതയില്‍ കൂടിയ ബിജെപി ആലപ്പാട് പഞ്ചായത്ത് സമിതി തീരുമാനിച്ചു. ജനറല്‍ സെക്രട്ടറി സജികുമാര്‍, മഹിളാമോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി പ്രിയമാലിനി, യുവമോര്‍ച്ച മണ്ഡലം വൈസ് പ്രസിഡന്റ് ആരതി, പ്രജില്ദാസ്, ഇന്ദ്രജിത്ത്, തുടങ്ങിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: