കൊച്ചി: വാക്സിന് ചലഞ്ചില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിര്‍ബന്ധിത പിരിവ് പാടില്ലെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. നിയമപരമായ പിന്‍ബലമുണ്ടെങ്കില്‍ മാത്രമേ അനുമതിയില്ലാതെ തുകയീടാക്കാന്‍ കഴിയൂവെന്നും കോടതി വ്യക്തമാക്കി. അനുമതിയില്ലാതെ പെന്‍ഷനില്‍നിന്ന് ഒരുദിവസത്തെ വേതനം വാക്സിന് ചലഞ്ച് എന്ന പേരില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പിടിച്ചുവെന്ന് ചൂണ്ടിക്കാട്ടി കെഎസ്ഇബിയില്‍നിന്ന് വിരമിച്ച രണ്ടു ഉദ്യോഗസ്ഥരാണ് ഹൈക്കോടതിയെ സമീപിച്ചത്.
പിടിച്ചതുക തിരിച്ചുകിട്ടണമെന്നായിരുന്നു ഇവരുടെ പ്രധാന ആവശ്യം. ഈ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി പിടിച്ച തുക രണ്ടാഴ്ചയ്ക്കുള്ളില്‍ തിരിച്ചുനല്‍കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഈ നിര്‍ദേശത്തിനൊപ്പം ചില പൊതു നിര്‍ദേശങ്ങളും കോടതി മുന്നോട്ടുവച്ചു. നിയമത്തിന്റെ പിന്‍ബലമില്ലാതെ ഉത്തരവിലൂടെ, ശമ്പളത്തില്‍നിന്നോ, പെന്‍ഷനില്‍നിന്നോ തുക പിടിച്ചെടുക്കാന്‍ കഴിയില്ല. അതിന് നിയമപരമായ പിന്‍ബലമില്ല. നിര്‍ബന്ധമായി ആരില്‍നിന്നും പണം പിരിക്കാന്‍ പാടില്ലെന്ന നിര്‍ദേശംകൂടി കോടതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: