കോട്ടയം: കൊവിഡ് മഹാമാരി മൂലം മരണമടഞ്ഞവരുടെ പട്ടികയും പേരും ജില്ല തിരിച്ച് പുറത്തുവിടണമെന്ന ആവശ്യം ഉയരുന്നു. ഇങ്ങനെ ചെയ്താല്‍ ഏറെക്കുറെ കൃത്യമായ കണക്ക് ലഭിക്കും. പക്ഷെ അതോടെ കണക്ക് കുറച്ചു കാട്ടിയുള്ള പിണറായി സര്‍ക്കാരിന്റെ കള്ളക്കളി പൊളിയും.
മറ്റു പല സംസ്ഥാനങ്ങളുംയഥാര്ത്ഥ കൊവിഡ് മരണക്കണക്ക് പുറത്തുവിടുമ്പോള്‍ കേരളം അത് മറച്ചുവച്ച് കുറഞ്ഞ കണക്ക് അവതരിപ്പിച്ചത് പിണറായി സര്‍ക്കാരിന്റെ നേട്ടമായി അവതരിപ്പിക്കാനായിരുന്നു. മുഖ്യമന്ത്രിയുടെ പതിവു വാര്‍ത്താസമ്മേളനത്തില്‍, കൊവിഡ് രോഗികളുടെ എണ്ണം ജില്ല തിരിച്ച് പുറത്തുവിടുമ്പോഴും കൊവിഡ് മരണക്കണക്ക് ജില്ല തിരിച്ച് പുറത്തുവിടാറില്ല.
കോട്ടയം മെഡി. കോളേജില്‍ മാത്രം 2021 ഏപ്രില്‍ 21 മുതല്‍ ജൂണ്‍ 30 വരെ 102 ദിവസത്തെ കൊവിഡ് മരണം 819 ആണെന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ സര്‍ക്കാരിന്റെ വെബ്ബ് സൈറ്റില്‍ കോട്ടയം ജില്ലയിലെ ആകെ കൊവിഡ് മരണം 590 മാത്രമാണ്. കോട്ടയം ജില്ലയിലെ ആദ്യ കൊവിഡ് മരണം 2020 മെയ് 29നായിരുന്നു. 65 വയസുള്ള, തിരുവല്ല പെരുന്തുരുത്തി സ്വദേശിയാണ് മരിച്ചത്. ഇത് സംസ്ഥാനത്തെ എട്ടാമത്തെ കൊവിഡ് മരണമായിരുന്നു.
അന്നു മുതല്‍ 2021 ജൂലൈ രണ്ട് വരെയുള്ള 400 ദിവസം കൊണ്ട് 819ന്റെ നാലിരട്ടി മരണങ്ങളെങ്കിലും നടന്നിട്ടുണ്ടെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നത്. ജില്ലാ, താലൂക്ക്, ജനറല്‍, സ്വകാര്യ ആശുപത്രികളിലെ കൊവിഡ് മരണങ്ങള് കൂട്ടിച്ചേര്‍ക്കുമ്പോള്‍ കോട്ടയം ജില്ലയിലെ കൊവിഡ് മരണകണക്ക് ഇരുപതിനായിരം കവിയാം. സംസ്ഥാനത്തെ മറ്റ് 13 ജില്ലകളിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ യഥാര്‍ത്ഥ മരണനിരക്ക് പരിശോധിച്ചാല്‍ കോട്ടയം മെഡിക്കല്‍ കോളേജിലെ കൊവിഡ് മരണങ്ങള്‍ക്ക് സമാനമായ മരണനിരക്ക് കാണാന്‍ കഴിയും. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ രോഗികളുടെയും മരണങ്ങളുടെയും പ്രതിദിന കണക്ക് പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറാകണം. മാത്രമല്ല ഒന്നാം കൊവിഡ് വ്യാപനം മുതലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മരണ രജിസ്റ്ററും സര്‍ക്കാര്‍ പരസ്യമാക്കണമെന്നാണ് ആരോഗ്യ പ്രവര്‍ത്തകരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: