തിരുവനന്തപുരം: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖന് അനുഗ്രാശംസകള്‍ നല്കി ഒ. രാജഗോപാല്‍. കേന്ദ്ര സംരംഭക, നൈപുണ്യ വികസന, ഇലക്ട്രോണിക്സ് സാങ്കേതിക വകുപ്പ് സഹമന്ത്രിയായി ചുമതലേറ്റതിനെ തുടര്‍ന്നു നടന്ന ഫോണ്‍ സംഭാഷണത്തിലാണ് ഒ. രാജഗോപാല്‍ എല്ലാ പിന്തുണയും നല്കി.
കേരളത്തിലെ ചെറുപ്പക്കാര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു. വികസന സാധ്യതകള്‍ക്ക് പുറമെ എല്ലാവരേയും ഒരുമിച്ച് നിര്‍ത്തി മുന്നോട്ട് പോകുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. ഫോണ്‍ സംഭാഷണത്തെ കുറിച്ച് ഇരുവരും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. മലയാളി വ്യവസായിയും കേരള എന്‍ഡിഎ വൈസ് ചെയര്‍മാനും കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭ അംഗവുമായ രാജീവ് ചന്ദ്രശേഖന് രണ്ടാം മോദിസര്‍ക്കാരിന്റെ പുനഃസംഘടനയുടെ ഭാഗമായാണ് കേന്ദ്രമന്ത്രി സ്ഥാനത്തെയ്ക്കെതിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: