ചെന്നൈ: 2012 ല്‍ ഇംഗ്ലണ്ടില്‍ നിന്ന് ആഡംബര കാറായ റോള്‍സ് റോയ്സ് ഗോസ്റ്റ് ഇറക്കുമതി ചെയ്യുന്നതിന് പ്രവേശനനികുതി അടയ്ക്കാത്തതിന് മദ്രാസ് ഹൈക്കോടതി തമിഴ് നടന് വിജയ്ക്ക് ഒരു ലക്ഷം രൂപ ചുമത്തി. ഈ തുക തമിഴ്നാട് മുഖ്യമന്ത്രിയുടെ പൊതുജനത്തിന് ലഭിക്കും വിധം കോവിഡ് നേരിടാനുള്ള റിലീഫ് ഫണ്ടില്‍ നല്കാന് ജസ്റ്റിസ് എസ് എം സുബ്രഹ്മണ്യം ഉത്തരവിച്ചു.
വാണിജ്യ നികുതി വകുപ്പിന്റെ നികുതി ആവശ്യത്തെ ചോദ്യം ചെയ്ത് നികുതി ഒഴിവാക്കാനുള്ള നടന്റെ ഹര്‍ജി കോടതി തള്ളി. ഒപ്പം, നടനെതിരേ രൂക്ഷ വിമര്‍ശനമാണ് കോടതി നടത്തിയത്. നിങ്ങള്‍ വലിയ ആരാധകസംഘമുള്ള നടനാണെന്ന് സൂചിപ്പിച്ച കോടതി സിനിമയില്‍ മാത്രം വലിയ മൂല്യങ്ങളുള്ള ഹീറോ ആയാല്‍ പോരെന്നും യഥാര്‍ത്ഥ ജീവിതത്തലും കുറച്ച് സാമൂഹ്യനീത പുലര്‍ത്തണമെന്ന് വ്യക്തമാക്കി. അഭിനേതാക്കള്‍ സംസ്ഥാനത്തിന്റെ ഭരണാധികാരികളായി മാറിയ തമിഴ്നാട് പോലുള്ള ഒരു സംസ്ഥാനത്ത് വെറും സിനിമ ഹീറോ ആയി മാത്രം നടന്മാര് മാററുത്. നികുതി വെട്ടിപ്പ് എന്നത് ദേശവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് മനസിലാക്കണം. ഇവരുടെ സിനിമകള്‍ സമൂഹത്തിലെ അഴിമതികള്‍ക്ക് എതിരാണ്. എന്നാല്‍, അവര്‍ നികുതി വെട്ടിക്കുകയും അതു ന്യായീകരിക്കുകയും ചെയ്യുന്നതിനോട് പൊരുത്തപ്പെടാന്‍ സാധിക്കുന്നില്ലെന്നും ജസ്റ്റിസ് സുബ്രഹ്മണ്യം പറഞ്ഞു.
നിയമപരമായ പൗരനായി പെരുമാറാനും നികുതി അടയ്ക്കാനും സാധാരണക്കാരെ പ്രേരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമ്പോള്‍, സമ്പന്നരും പ്രശസ്തരുമായ ആളുകള്‍ നികുതി അടയ്ക്കാതെ മിടുക്കരാവുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും കോടതി.രണ്ടാഴ്ചയ്ക്കകം വകുപ്പ് ആവശ്യപ്പെടുന്ന നികുതി അടയ്ക്കാനും നടന് കോടതി നിര്‍ദേശം നല്കി. ഇറക്കുമതി നികുതി കാറിന്റെ വിലയുടെ 20% ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: