കൊച്ചി: കൊച്ചി സിറ്റിയില്‍ ഒമ്പത് വര്‍ങ്ങള്‍ക്കിടയില്‍ 19251 വാഹനാപകടങ്ങളില്‍ മരിച്ചത് 1265 പേരെന്ന് കണക്കുകള്‍. 2012 മുതല്‍ 2020 വരെയുള്ള കണക്കാണിത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് പോയ വര്‍ഷമാണ് അപകട നിരക്ക് കുറഞ്ഞത്. 1028 അപകടങ്ങളിലായി 66 പേര് കൊല്ലപ്പെട്ടു. 2016 ലാണ് കൂടുതല്‍ ആളുകള്‍ മരണമടഞ്ഞത് 2257 അപകടങ്ങളിലായി 159 പേര് മരിച്ചു. 2013 മുതല്‍ 2019 വരെ രണ്ടായിരത്തിലധികം വാഹനപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മദ്യപിച്ച് വാഹനമോടിക്കുന്നതും ട്രാഫിക് നിയമങ്ങള്‍ പാലിക്കാതെയും അമിത വേഗവും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.
അതേസമയം, റോഡുകളുടെ അശാസ്ത്രീയമായ നിര്‍മാണപ്രവര്‍ത്തനങ്ങളും അപകടത്തിന് വഴിയൊരുക്കുന്നുണ്ട്. വാഹനാപകടങ്ങള്‍ ഉണ്ടാക്കുന്നതില്‍ ഇരുചക്ര വാഹനങ്ങളും സ്വകാര്യ ബസുകളുമാണ് മുന്നിലെന്നാണ് വിവരം. അതേസമയം, കെഎസ്ആര്‍ടിസി ബസുകളും ഒട്ടും പിന്നിലല്ല. രാത്രിയാണ് വാഹനപകടങ്ങള്‍ കൂടുതലായി സംഭവിക്കുന്നതെന്നാണ് നാഷണല്‍ ട്രാന്സ്പോര്ട്ടേഷന് പ്ലാനിങ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ (നാപ്റ്റാക്) അധികൃതര്‍ പറയുന്നത്. 10 മുതല്‍ 15 ശതമാനം വാഹനങ്ങളാണ് രാത്രിയില്‍ നിരത്തിലിറങ്ങുന്നത്. എന്നാല്‍ ഇവയുണ്ടാക്കുന്ന അപകടങ്ങളുടെ തോത് 25 ശതമാനത്തോളം വരുന്നുവെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.
ദിനംപ്രതി വാഹനങ്ങളുടെ എണ്ണം പേരുകുന്നുണ്ട്. കൊവിഡിന്റെ വ്യാപനത്തോടു കൂടി നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ എണ്ണവും കൂടി. എന്നാല്‍ വാഹനങ്ങളുടെ എണ്ണം കൂടുന്നതിനനുസരിച്ച് റോഡുകളുടെ വീതി കൂടാത്തത് ന്യൂനതയാണെന്ന് വിദഗ്ധര്‍ പറയുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വാഹനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും ജില്ലയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: