ഇടുക്കി: സംസ്ഥാനത്തും ശക്തമായ ഇടമിന്നലുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും കരുതിയിരിക്കണമെന്നും കാലാവസ്ഥ നിരീക്ഷകര്‍. കഴിഞ്ഞ ദിവസം ഉത്തരേന്ത്യയിലുണ്ടായ ഇടമിന്നലില്‍ 60 പേര് ആണ് മരിച്ചത്. സംസ്ഥാനത്ത് ഓരോ വര്‍ഷവും 100ല്‍ അധികം മരണങ്ങളാണ് ഇടിമിന്നലേറ്റ് നടക്കുന്നത്. 2007ലാണ് ഇത് സംബന്ധിച്ച അവസാന കണക്കെടുക്ക് നടന്നത്. സംസ്ഥാന സര്‍ക്കാരും ഇത്തരത്തിലുള്ള അപകടത്തെ കാര്യമായി കാണുന്നില്ലെന്നതാണ് ഇത് വ്യക്തമാകുന്നത്.
അതേ സമയം മുന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ സമയത്തും കേരളത്തില്‍ ഇടി മിന്നല്‍ കണ്ടുവരുന്നതായി കാലാവസ്ഥ ഗവേഷകനായ ഡോ. ഗോപകുമാര്‍ ചോലയില്‍ പറഞ്ഞ്. മുമ്പ് വേനല്‍മഴയിലും തുലാമഴയുടെ സമയത്തുമായിരുന്നു ഇത്തരത്തില്‍ ഇടിമിന്നലുണ്ടാവുക. അന്തരീക്ഷത്തിലെ കൂടിയ ജലാശംവും പഞ്ചിമഘട്ടത്തിന്റെ സാന്നിദ്ധ്യവും കേരളത്തില്‍ മിന്നലുകള്‍ എത്താന്‍ കാരണമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമായും മൂന്ന് തരം മിന്നലുകളാണുള്ളത്, ഇതില്‍ അവസാനത്തേതാണ് ഏറ്റവും അപകട കാരി, മേഘവും ഭൂമിയും തമ്മിലുണ്ടാകുന്ന ഇവ സെക്കന്റുകള്‍ക്കുള്ളില്‍ തന്നെ അവസാനിക്കും. നെഗറ്റീവ് ചാര്‍ജ് ഭൂമിയില്‍ എത്തിയ ശേഷം തിരിച്ച് പോകുന്ന പോസിറ്റീവ് ചാര്‍ജാണ് നമ്മള് കാണുന്ന മിന്നല്‍. 10000ല്‍ അധികം വോള്‍ട്ടാണ് ഈ സമയത്തെത്തുകയെന്നും വലിയ താപം ഇതിലൂടെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തില്‍ മിന്നലുണ്ടാക്കുന്നത് 15 കിലോ മീറ്റര്‍ വരെ ഉയരത്തുള്ള വലിയ മേഘങ്ങളുടെ കൂട്ടമാണ്. ഇവയാണ് വലിയ തോതില്‍ മഴ പെയ്യിക്കുന്നതിനും മിന്നല്‍ പ്രളയത്തിനും കാരണമെന്നും ഗോപകുമാര്‍ ചോലയില്‍ വ്യക്തമാക്കി.
ശ്രദ്ധിക്കാന്‍
1. ഇടിമിന്നലുള്ള സമയങ്ങളില്‍ തുറസായ സ്ഥലങ്ങളിലും ഒറ്റപ്പെട്ട മരങ്ങളുടെ സമീപവും യാതൊരു കാരണവശാലും ആരും നില്‍ക്കരുത്, മറ്റ് നിവൃത്തിയില്ലാതെ വന്നാല്‍ നിലത്ത് കിടക്കുകയോ മുട്ടിലിരുന്ന് തല കുമ്പിട്ട് കൈ ഇതിനകത്ത് വെച്ചിരിക്കുകയോ ആകാം
2. പുഴ, തോട്, കുളം പോലുള്ള സ്ഥലങ്ങളില്‍ വെള്ളത്തിലിറങ്ങി കുളിക്കാനോ അലക്കാനോ പാടില്ല
3. കാര്‍ പോലുള്ള വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ മിന്നല്‍ മാറുന്നത് വരെ പുറത്തിറങ്ങരുത്
4. വീടുകളില്‍ ഇലക്ട്രിക് ഉപകരങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്.
5. ഇരുമ്പ് കൊണ്ടുള്ള യാതൊരു സാധനങ്ങളും(താക്കോല്‍, ടാപ്പ്, കസേര) കൈയില്‍ വയ്ക്കുകയോ സ്പര്‍ശിക്കാനോ ജനലിന് സമീപം, വാര്‍ക്കയുടെ മുകള്‍ എന്നിവിടങ്ങളില്‍ നില്‍ക്കാനോ പാടില്ല.
6. വലിപ്പമുള്ള ഹാളില്‍ പലക/ പ്ലാസിക് കസേരയില്‍ കാലും ഉയര്‍ത്തിവെച്ച് ഇരിക്കുന്നത് ഉത്തമം
7. ഇത്തരം സാഹചര്യങ്ങളില്‍ വളര്‍ത്ത് മൃഗങ്ങളേയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാന്‍ പ്രത്യേകം ശ്രദ്ധിക്കണം
പ്രതികരിക്കാൻ ഇവിടെ എഴുതുക: