Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

സ്നേഹനിധിയായ വലിയ ഇടയന്‍

സമൂഹത്തില്‍ കഷ്ടത അനുഭവിക്കുന്നവര്‍ക്കു വേണ്ടി ചെയ്യുന്ന സാമ്പത്തിക സഹായങ്ങള്‍ ആരും അറിയരുതെന്ന് ആത്മാര്‍തമായ ആഗ്രഹം അദ്ദേഹത്തിനുണ്ട്. പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകത തിരിച്ചറിഞ്ഞ തിരുമേനി സഭാ വക പുരയിടങ്ങളില്‍ വൃക്ഷ തൈകള്‍ വച്ച് പിടിപ്പിക്കാന്‍ അഹ്വാനം ചെയ്തു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 13, 2021, 05:40 am IST
in Article

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമന ആശ്രയകേന്ദ്രമായിരുന്നു. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ തിരുമേനിയെ കണ്ടു സഹായങ്ങള്‍ക്കായി എത്തുന്നവരെയെല്ലാം നേരില്‍ കാണുന്നില്ലെങ്കിലും അവരുടെ ആവശ്യങ്ങള്‍ ചോദിച്ചറിഞ്ഞ് വേണ്ട സഹായങ്ങള്‍ ചെയ്യാന്‍ പരിശുദ്ധ ബാവ തന്റെ ഓഫീസിലുളളവരോട് നിര്‍ദേശിച്ചിട്ടുണ്ട്.  

ചികിത്സാ സഹായത്തിനും വീട് നിര്‍മ്മാണത്തിനും വിവാഹ സഹായത്തിനുമായി എത്തുന്ന എല്ലാവരെയും മലങ്കരസഭയുടെ വലിയ ഇടയന്‍ തന്നാല്‍ കഴിയുന്ന വിധം ചേര്‍ത്തു നിര്‍ത്തും. നിര്‍ധന കര്‍ഷക കുടുംബത്തില്‍ ജനിച്ച ബാവായ്‌ക്ക് സാധാരണക്കാരന്റെ പ്രയാസങ്ങള്‍ വേഗം മനസ്സിലാക്കാന്‍ സാധിച്ചിരുന്നു. തന്റെ കയ്യിലുളള പണം സഭയുടെതാണെന്നും അത് സഭയുടെ നന്മയ്‌ക്കും മനുഷ്യരുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് വേണ്ടിയാണെന്നും ഉളള വീക്ഷണമായിരുന്നു പരിശുദ്ധ കാതോലിക്കാ ബാവായ്‌ക്ക് ഉണ്ടായിരുന്നത്.

സമൂഹത്തില്‍ കഷ്ടത അനുഭവിക്കുന്നവര്‍ക്കു വേണ്ടി ചെയ്യുന്ന സാമ്പത്തിക സഹായങ്ങള്‍ ആരും അറിയരുതെന്ന്  ആത്മാര്‍ത്ഥമായ ആഗ്രഹം അദ്ദേഹത്തിനുണ്ട്. അനാഥരോട് പരിശുദ്ധ പിതാവ് കാണിക്കുന്ന കരുതല്‍  ആരെയും അമ്പരപ്പിക്കും. സെറിബ്രല്‍ പാള്‍സി  ബാധിച്ച കോഴിക്കോട് സ്വദേശി അനുഗ്രഹിന്റെയും സഹപാഠി ബിസ്മിയുടെയും അപൂര്‍വ്വ സൗഹൃദത്തിന്റെ കഥ മാധ്യമങ്ങളില്‍ കൂടെ കേട്ടറിഞ്ഞ പരിശുദ്ധ ബാവ അവരെ കാണാന്‍ പോയതും സഹായങ്ങള്‍ നല്‍കിയതുമെല്ലാം ആ വലിയ ഇടയനു സമൂഹത്തോടുളള കരുതലിന്റെ ഉദാഹരണമാണ്.

പരിശുദ്ധ ബാവായുടെ നിര്‍ദ്ദേശപ്രകാരം സഭയുടെ മാനവശാക്തീകരണ വിഭാഗവും ഐക്കണ്‍ ചാരിറ്റീസും സംയുക്തമായി ചേര്‍ന്ന് എല്ലാ വര്‍ഷവും ജാതിമതഭേദമന്യേ 600ല്‍ പരം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിവരുന്ന 70 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ് പരിശുദ്ധ ബാവായ്‌ക്ക് വിദ്യാര്‍ത്ഥികളോടുളള സ്നേഹത്തിന്റെയും വത്സല്യത്തിന്റെയും അടയാളമാണ്. കൊല്ലം നല്ലിലയില്‍ ആശുപത്രിയുടെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത റോജി റോയി എന്ന പെണ്‍കുട്ടിയുടെ ബധിരരും മൂകരുമായ മാതാപിതാക്കളുടെ ആജീവനാന്ത സംരക്ഷണത്തിനായി ഐക്കണ്‍ ചാരിറ്റീസിന്റെ സഹകരണത്തോടെ ബാങ്കില്‍ 16 ലക്ഷം രൂപ സ്ഥിരനിക്ഷേപം നടത്തിയതും പരിശുദ്ധ പിതാവിന്റെ നിര്‍ദ്ദേശപ്രകാരമാണ്.

പരിശുദ്ധ ബാവാ തിരുമേനി തന്നെ മുന്‍കൈയെടുത്തു ആരംഭിച്ചതാണ് സ്നേഹസ്പര്‍ശം കാന്‍സര്‍ കെയര്‍  പദ്ധതി. കാന്‍സര്‍ ബാധിതരുടെ പരിപാലനത്തിനായി ആരംഭിച്ച ഈ പദ്ധതിയിലൂടെ പ്രതി വര്‍ഷം 100ല്‍ പരം ആളുകള്‍ക്ക് സഹായം ലഭിക്കുന്നുണ്ട്. നിര്‍ദ്ധനരായ നിരവധി കാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസമാണ് ഈ പദ്ധതി.      ഡയാലിസിസ് ആന്‍ഡ് ലിവര്‍ ട്രാന്‍സ്പ്ലാന്റേഷന്‍ പദ്ധതിയായ സഹായ ഹസ്തത്തിലൂടെ നിര്‍ദ്ധനരായ നിരവധി രോഗികള്‍ക്ക് സഹായം എത്തിക്കുന്നു.  

കര്‍ഷകരുടെ ഉന്നമനത്തിനും കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും പദ്ധതികള്‍ ആവഷ്‌കരിക്കുകയും അതിനു വേണ്ടതായ സാമ്പത്തിക സഹായം നല്‍കുകയും ചെയ്തു. പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകത തിരിച്ചറിഞ്ഞ തിരുമേനി സഭാ വക പുരയിടങ്ങളില്‍ വൃക്ഷ തൈകള്‍ വച്ച് പിടിപ്പിക്കാന്‍ അഹ്വാനം ചെയ്തു.

സാമ്പത്തിക പ്രയാസം നേരിടുന്നു സഭയിലെ വിധവകള്‍ക്ക് പ്രതിമാസ പെന്‍ഷന്‍ നല്‍കുകയും കോവിഡ് ബാധിച്ച് മരിച്ച സഭാംഗങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക്   സാമ്പത്തിക സഹായം നല്‍കുകയും ചെയ്തു. അനേകരുടെ കണ്ണീരൊപ്പിയ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ ജീവിതം യഥാര്‍ത്ഥ ക്രൈസ്തവ സാക്ഷ്യത്തിന്റെ പ്രതിബിംബമായിരുന്നു.

ഷെറിന്‍ ഷിബു ഫിലിപ്പ്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

Kerala

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

News

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

Kerala

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

Kerala

കേരളത്തല്‍ താമര വിരിയുമെന്ന് ഉറപ്പായി, ബിജെപി 14 സീറ്റുകള്‍ നേടുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, ആര് ഭരിയ്‌ക്കണമെന്ന് ബിജെപി തീരുമാനിക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

കനിമൊഴിയും ഉദയനിധി സ്റ്റാലിനും (ഇടത്ത്)

സ്റ്റാലിന്‍ കുടുംബത്തില്‍ വടംവലി; കനിമൊഴിയ്‌ക്ക് നിയമസഭാ സീറ്റ് നല്‍കിയാല്‍ ഉദയനിധിയുടെ മേധാവിത്വം തകരുമെന്ന് സ്റ്റാലിന് ഭയം

സര്‍വകലാശാലകളില്‍ വി സി നിയമനം വൈകുന്നതില്‍ അധിക സത്യവാംഗ്മൂലം നല്‍കാന്‍ അനുമതി

സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ മത്സര രംഗത്ത് 985 സ്ഥാനാര്‍ഥികള്‍

ലക്ഷ്യം പാകിസ്ഥാൻ തന്നെ ; നാവികസേനയ്‌ക്കായി 8 പുതിയ യുദ്ധക്കപ്പലുകൾ വരുന്നു ; 40,000 കോടി ചിലവ്

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

ഡോ.സന്ധ്യ ഷെണോയ്…സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാല പട്ടികയില്‍ മൂന്ന് വര്‍ഷം തുടര്‍ച്ചയായി ലോകത്തിലെ മികച്ച 2 ശതമാനം ശാസ്ത്രജ്ഞരില്‍ ഒരാള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.