ലണ്ടന്‍: യൂറോ 2020 ലെ മികച്ച കളിക്കാരനുള്ള പുരസ്കാരം ഇറ്റലിയുടെ ഗോള്‍ കീപ്പര്‍ ഗിയാന്‍ലൂഗി ഡോണറുമ്മയ്ക്ക്. യുവേഫ സാങ്കേതിക സമിതി നിരീക്ഷകരാണ് ഡോണറുമ്മയെ മികച്ച താരമായി തെരഞ്ഞെടുത്തത്.
വെംബ്ലയില്‍ ഇംഗ്ലണ്ടിനെതിരായ ഫൈനലില്‍ ഇറ്റലിയുടെ വിജയത്തിന് നിര്‍ണായ പങ്കുവഹിച്ച താരമാണ് ഡോണറുമ്മ. ഷൂട്ടൗട്ടില്‍ നിര്‍ണായകമായ സേവിങ് നടത്തിയാണ് ടീമിന് വിജയം സമ്മാനിച്ചത്. സ്പെയിനെതിരായ സെമിഫൈനലിലെ ഷൂട്ടൗട്ടിയും ഡോണറുമ്മയായിരുന്നു ഹീറോ. യൂറോ 2020 ചാമ്പ്യന്‍ഷിപ്പില്‍ ഡോണറുമ്മ എല്ലാ മത്സരങ്ങളിലുമായി 719 മിനിറ്റ് കളിച്ചു. മൂന്ന് ക്ലീന്‍ ഷീറ്റുകള്‍ നേടി. ഒമ്പത് സേവിങ്ങുകള്‍ നടത്തി. നാല് ഗോളുകള്‍ മാത്രമാണ് വഴങ്ങിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഒറ്റ ഗോളും വഴങ്ങിയില്ല. ഓസ്ട്രിയക്കെതിരായ പ്രീക്വാര്്ട്ടറിലാണ് ആദ്യമായ ഗോള്‍ വഴങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: