കാക്കനാട്: തൃക്കാക്കര നഗരസഭയിലെ കൊവിഡ് പ്രതിരോധ വാക്സിന് അട്ടിമറിക്കുന്നെന്ന് ആക്ഷേപം. സംസ്ഥാനമൊട്ടാകെ ജനസംഖ്യ ആനുപാതികമായി കേന്ദ്ര സര്‍ക്കാരാണ് വാക്സിന് അനുവദിക്കുന്നത്. ഇങ്ങനെ അനുവദിച്ച വാക്സിന് തൃക്കാക്കര നഗരസഭിയില്‍ നീതി പൂര്‍വമല്ല വിതരണം ചെയ്യുന്നതെന്ന് ഒരു വിഭാഗം ജനങ്ങള്‍ കുറ്റപ്പെടുത്തുന്നു.
പലര്‍ക്കും വാക്സിന് ലഭ്യമാകാത്ത അവസ്ഥയാണ്. ഓണ്‍ലൈന്‍വഴി ബുക്ക് ചെയ്യാന്‍ അറിയാത്ത വരും, പ്രാഥമിക ഘട്ടത്തില്‍ സ്പോട്ട് രജിസട്രേഷന് വഴി ഒരു ഡോസ് എടുത്തിട്ട് ഇപ്പോള്‍ നൂറു ദിവസത്തിനു മുകളിലായവരും രണ്ടം ഡോസിനായി നെട്ടോട്ടം ഓടുന്ന അവസ്ഥയാണ്.
വാര്‍ഡ് കൗണ്‍സിലര്‍മാര്‍ക്ക് അനുവദിച്ചിരിക്കുന്ന 5 മുതല്‍ 7 വരെയുള്ള ഡോസില്‍ 4 എണ്ണം രണ്ടാം ഡോസുകാര്‍ക്കും 3 എണ്ണം ആദ്യ ഡോസുകാര്‍ക്കും മുന്‍ഗണനാ അടിസ്ഥാനത്തില്‍ കൊടുക്കണമെന്നാണ് നിര്‍ദേശം. ഇത് പാലിക്കപ്പെടുന്നില്ല. വേണ്ടപ്പെട്ടവര്‍ക്ക് നല്കുന്ന സ്ഥിതിയാണിപ്പോള്‍. വാക്സിനേഷന് സെന്ററുകളുടെ എണ്ണം കൂട്ടുത്തതിനോ നിലവിലെ സെന്ററുകളില്‍ കൂടുതല്‍ പേര്‍ക്ക് വാക്സിന് നല്‍കുന്നതിനുള്ള ഒരു നടപടിയും ആരോഗ്യ വകുപ്പിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നില്ല. കൊവിഡ് വ്യാപനം വീണ്ടും വര്‍ദ്ധിച്ച സാഹചര്യത്തില്‍ തൃക്കാക്കര നഗരസഭാ പരിധിയില്‍ ട്രിപ്പിള്‍ ലോക്ഡൗണാണ്.
നഗരസഭയിലെ വാക്സിനേഷന് സെന്ററുകളുടെ എണ്ണം കൂട്ടണമെന്ന് ആവശ്യപ്പെട്ട് ബിജെപി തൃക്കാക്കര മുനിസിപ്പല്‍ സമിതി അധ്യക്ഷന്‍ സി.ബി അനില്‍ കുമാര്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: