Categories: Kottayam

തെരുവുകച്ചവടക്കാരുടെ വിവരശേഖരണത്തിന് കോട്ടയം നഗരസഭ

Published by

കോട്ടയം: തെരുവുകച്ചവടക്കാരുടെ വിവരശേഖരണം നടത്താന്‍ കോട്ടയം നഗരസഭ. ജൂലൈ 12 മുതല്‍ 16 വരെയുള്ള പ്രവര്‍ത്തി ദിവസങ്ങളിലാണ്  സര്‍വ്വേ നടത്തുക. ഉദ്യോഗസ്ഥര്‍ ഓരോ വാര്‍ഡിലും നേരിട്ടെത്തി കച്ചവടക്കാരെ കണ്ട് വിവരങ്ങള്‍ ശേഖരിക്കും. നഗരസഭയില്‍ നിന്ന് തിരിച്ചറിയല്‍ കാര്‍ഡ് ലഭിച്ചിട്ടുള്ളവര്‍ അത് കൈവശം വയ്‌ക്കുകയും ആവശ്യമെങ്കില്‍ ഉദ്യോഗസ്ഥരെ കാണിക്കുകയും വേണം.  

കാര്‍ഡ് ലഭിച്ചിട്ടില്ലാത്തവര്‍ ആധാര്‍ കാര്‍ഡോ ഐഡി കാര്‍ഡോ അല്ലെങ്കില്‍ ബാങ്ക് പാസ്ബുക്കോ കാണിച്ചാല്‍ മതി. കേന്ദ്രാവിഷ്‌കൃത പദ്ധതിയായ എന്‍യുഎല്‍എം ആണ് സര്‍വ്വേക്കാവശ്യമായ സാങ്കേതിക സഹായം നല്‍കുന്നത്.  

നഗരത്തിലെ തെരുവു കച്ചവടക്കാരുടെ ആദ്യഘട്ട സര്‍വ്വേ നാലു വര്‍ഷം മുമ്പാണ് നടത്തിയത്. തെരുവു കച്ചവടക്കാരുടെ എണ്ണം വര്‍ദ്ധിച്ച സാഹചര്യത്തിലാണ് വീണ്ടും സര്‍വ്വേ. കൊവിഡിന്റെ പശ്ചാത്തലത്തില്‍ കൂടുതര്‍ പേര്‍ തെരുവുകച്ചവടത്തിലേക്ക് കടന്നുവന്നിട്ടുണ്ട്.  നിയമങ്ങള്‍ പാലിച്ച് തെരുവു കച്ചവടം നടത്തുന്നവര്‍ക്ക് എല്ലാവിധ സഹായവും ഉറപ്പാക്കുമെന്ന് സെക്രട്ടറി എസ്. ബിജു അറിയിച്ചു.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക