കൊട്ടാരക്കര: ഗതാഗതക്കുരുക്കില്‍ പൊറുതിമുട്ടുന്ന ചന്തമുക്കിലെ വാഹന പാര്‍ക്കിങ്ങിനു ഉപയോഗിക്കുന്ന മൈതാനത്ത് ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മിക്കാനുള്ള നഗരസഭ നീക്കത്തിനെതിരെ വ്യാപകപ്രതിഷേധമുയരുന്നു.
വ്യാപാര ആവശ്യത്തിനായി ചന്തമുക്കില്‍ എത്തുന്നവര്‍ക്ക് വാഹനം പാര്‍ക്ക് ചെയ്യാന്‍ ഏറെ ആശ്വാസകരമായിരുന്നു റോഡിനോട് ചേര്‍ന്നുള്ള ഈ മൈതാനം. നിലവില്‍ ഭൂമി ഉടമസ്ഥാവകാശം സംബന്ധിച്ച് തര്‍ക്കം നടക്കുന്നതിനാല്‍ നിര്‍മാണം വൈകുമെന്നും തുടര്തടസ്സങ്ങള് ഉണ്ടാകുമെന്നും അറിഞ്ഞിട്ടും ഷോപ്പിംഗ് കോംപ്ലക്സ് ഉള്‍പ്പടെയുള്ള നിര്‍മാണത്തിനുള്ള നീക്കത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. മുന്‍പ് റോഡില്‍ നടത്തിവന്ന എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടെയും പരിപാടികള്ഇപ്പോള് നടത്തുന്നത് മൈതാനത്താണ്. യാത്രക്കാര്‍ക്ക് ഇത് ഏറെ ആശ്വാസവുമായിരുന്നു.
നഗരസഭ സമുച്ചയത്തിന് സമീപം എംസി റോഡ് വരെ ഏക്കര്‍കണക്കിന് കാടുമൂടി കിടക്കുന്ന കെഐപി ഭൂമി നഗരസഭ സമുച്ചയത്തിനായി ഉപയോഗിക്കാന്‍ ശ്രമിക്കാമെന്ന മന്ത്രി കെ.എന്‍. ബാലഗോപാലിന്റെ പ്രസ്താവനയെ തകിടം മറിക്കുന്ന നീക്കമാണ് നടക്കുന്നത്. ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ കൊട്ടാരക്കര ചന്തമുക്കിലെ പാര്‍ക്കിംഗ് ഗ്രൗണ്ട് നിലനിര്‍ത്തി നഗരസഭ സമുച്ചയം ഉപയോഗ ശൂന്യമായ കെഐപി ഭൂമിയില്‍ നിര്‍മിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: