ലണ്ടന്‍: ലോക ഒന്നാം നമ്പര്‍ നൊവാക് ദ്യോക്കോവിച്ചിന് വിംബിള്‍ഡണ്‍ കിരീടം. സെര്‍ബിയന്‍ താരമായ ദ്യോക്കോ കലാശപ്പോരാട്ടത്തില്‍ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് ഇറ്റാലിയന്‍ താരമായ മതേവു ബെറെറ്റിനിയെ പരാജയപ്പെടുത്തി. സ്‌കോര്‍: 6-7, 6-4, 6-4., 6-3. ദ്യോക്കോവിച്ചിന്റെ ഇരുപതാം ഗ്രാന്‍ഡ് സ്ലാം കിരീടമാണിത്. ഇതോടെ റോജര്‍ ഫെഡറര്‍, റാഫേല്‍ നദാല്‍ എന്നിവരുടെ ഇരുപത് ഗ്രാന്‍ഡ് സ്ലാം കീരിടങ്ങളെന്ന റെക്കോഡിനൊപ്പം എത്തി.
കന്നി ഗ്രാന്‍ഡ് സ്ലാം ഫൈനല്‍ കളിക്കുന്ന ബെറെറ്റിനി തകര്‍പ്പന്‍ പ്രകടനത്തിലൂടെ ആദ്യ സെറ്റ് 7-6 ന് പോക്കറ്റിലാക്കി. പക്ഷെ പിന്നീട് ബെറെറ്റിനിക്ക് മികവ് കാട്ടാനായില്ല. ലോക ഒന്നാം നമ്പര്‍ താരത്തിന്റെ കളി പുറത്തെടുത്ത ദ്യോക്കോവിച്ച്് തുടര്‍ച്ചയായി മൂന്ന് സെറ്റുകള്‍ നേടി കിരീടം സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: