ചെറുതോണി: വാഴത്തോപ്പ് പഞ്ചായത്തില്‍ തൊഴുത്ത് നിര്‍മാണ പദ്ധതിയുമായി ബന്ധപ്പെട്ട് വ്യാപക അഴിമതിയെന്ന് കണ്ടെത്തല്‍. ഉദ്യോഗസ്ഥരും കരാറുകാരനും ചേര്‍ന്ന് പദ്ധതിയുടെ മറവില്‍ വന്‍ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ റിപ്പോര്‍ട്ട്. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഉപഭോക്താകള്‍ രംഗത്ത്.
2019-2020 സാമ്പത്തിക വര്‍ഷത്തിലാണ് വാഴത്തോപ്പ് പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി തൊഴുത്ത് നിര്‍മാണം ആരംഭിച്ചത്. 14 വാര്‍ഡുകളിലായി 300 പേരായിരുന്നു പദ്ധതിയുടെ ഗുണഭോക്തക്കള്‍. മലബാര്‍ ഏജന്സിസിനാണ് തൊഴുത്ത് നിര്‍മാണത്തിന് ആവശ്യമായ മെറ്റീരിയല്‍സ് എത്തിച്ച് നല്കാന് ടെണ്ടര്‍ ലഭിച്ചത്. എന്നാല്‍ ഗുണഭോക്തകള്‍ക്ക് കൃത്യമായ അളവില്‍ മെറ്റീരിയല്‍സ് നല്‍കാതെ കരാറുകാരന് ബില്ലുമാറി നല്‍കിയെന്നാണ് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ കണ്ടെത്തല്‍. ഗുണഭോക്തകളില് ഒരാളായ ദേവസി ആന്റണിയുടെ പരാതിയിലായിരുന്നു അന്വേഷണം.
ഒരു ഫയലില്‍ മാത്രം ഏകദേശം 14677.908 രൂപയുടെ ക്രമക്കേട് നടന്നിട്ടുണ്ട്. പദ്ധതിയിക്ക് കീഴില്‍ 300 ഗുണഭോക്താക്കളാണ് ഉള്ളത്. അങ്ങനെ കണക്കാക്കുമ്പോള്‍ അരക്കോടിയിലേറെ രൂപയുടെ അഴിമതിയാണ് നടന്നിരിക്കുന്നത്. എന്നാല്‍ ഗുണഭോക്താകള്‍ ആരോപിക്കുന്നത് ഒരു കോടിയുടെ അഴിമതി നടന്നിട്ടുണ്ടെന്നാണ്. കരാറുകാരനെയും, ഉദ്യോഗസ്ഥര്‍ക്കുമെതിരെ ശക്തമായ അന്വേഷണം നടത്തണമെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ശുപാര്‍ശ നല്‍കിയിട്ടുണ്ട്.
സംഭവത്തില്‍ ഉന്നത തല അന്വേഷണം നടത്തണം. കഴിഞ്ഞ അഞ്ചുവര്‍ഷം യുഡിഎഫ് ഭരിച്ചപ്പോള്‍ നടന്ന അഴിമതി ഇപ്പോള്‍ അധികാരത്തില്‍ വന്ന എല്‍ഡിഎഫ് ഭരണ സമിതി ഒരു അന്വേഷണം പോലും നടത്താന്‍ തയ്യാറായിട്ടില്ല. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഇതില്‍ പങ്കുണ്ട് എന്നുള്ളത് ഇതിനാല്‍ വ്യക്തമാണ്. കാലിത്തൊഴുത്ത് നിര്‍മാണത്തിന് കരാര്‍ കൊടുത്ത പേരില്‍ ഏകദേശം 50 ലക്ഷത്തിന്റെ അഴിമതി നടന്നിട്ടുണ്ട്. വിഷയത്തില്‍ വിജിലന്‍സില്‍ പരാതി കൊടുത്തിട്ടും വേണ്ട രീതിയിലുള്ള അന്വേഷണങ്ങള്‍ നടക്കുന്നില്ല. കൃത്യമായ അന്വേഷണം നടത്തി അഴിമതി പുറത്തുകൊണ്ടുവരണം എന്ന് ആവശ്യപ്പെടുന്നു അല്ലാത്തപക്ഷം ബിജെപി സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന്
സുരേഷ് എസ്. മീനത്തേരില്‍
ജനറല്‍ സെക്രട്ടറി
ബിജെപി ഇടുക്കി നിയോ. മണ്ഡലം
വ്യക്തി വൈരാഗ്യത്തിന്റെ പേരിലാണ് പരാതിക്കാരന് ഇത്തരത്തിലൊരു വ്യാജ പരാതി നല്‍കിയിരിക്കുന്നത്. വളരെ സുധാര്യമായ രീതിയിലാണ് ജോലികള്നടത്തിയത്. പഞ്ചായത്തിന്റെ ശ്രദ്ധയില്‍ ഇതുവരെ അഴിമതി നടന്നതായോ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ക്രമക്കേട് നടന്നതായോ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല.
സെലിന് വില്‍സണ്‍
മുന്‍ പഞ്ചായത്ത് പ്രസിഡന്റ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: