മലപ്പുറം: ഹിന്ദുവംശഹത്യയ്ക്ക് നേതൃത്വം നല്കി വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ പുകഴ്ത്തി പൊതുമാരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കോട്ടക്കുന്ന് ടൂറിസം പാര്‍ക്ക് സന്ദര്‍ശിക്കുന്നതിനിടെയാണ് വാരിയന്‍കുന്നനെ പുകഴ്ത്തി റിയാസ് രംഗത്തെത്തിയത്.
വാര്യംകുന്നന് നടത്തിയ ഉജ്ജ്വല പോരാട്ടത്തെ വര്‍ഗീയ കലാപമാക്കി മാറ്റിത്തീര്‍ക്കാനുള്ള ശ്രമം തെറ്റാണന്ന് പറഞ്ഞ സംസ്ഥാനമാണ് കേരളം. പോരാട്ടത്തില്‍ പങ്കെടുത്തവര്‍ സ്വാതന്ത്ര്യ സമര പോരാളികളായി പരിഗണിച്ച് പെന്ഷന് പ്രഖ്യാപിച്ചിട്ടുണ്ട് സര്‍ക്കാര്‍. പോരാട്ടത്തില്‍ രക്തസാക്ഷിത്വം വരിച്ച ഉജ്ജ്വലമായ ഓര്‍മകളുള്ള വര്‍ത്തമാനകാലഘട്ടത്തില്‍ നമുക്ക് പോരാടാനുള്ള ഊര്‍ജ്ജം നല്കുന്ന മണ്ണാണ് കോട്ടക്കുന്നിലേതെന്നും അദേഹം പറഞ്ഞു. കേരളത്തിന്റെ വിനോദസഞ്ചാര ഭൂപടത്തില്‍ മലപ്പുറം ജില്ലയെ പ്രധാന കേന്ദ്രമാക്കി മാറ്റുമെന്നും അദേഹം പറഞ്ഞു.
മലബാറില്‍ വാര്യംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ നേതൃത്വത്തില്‍ മലബാര്‍ കലാപം എന്ന പേരില്‍ നടന്ന ഹിന്ദുവംശഹത്യയെ തള്ളി കഴിഞ്ഞ ദിവസം സുന്നി പണ്ഠിത സഭയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ രംഗത്തുവന്നിരുന്നു. മലബാര്‍ കലാപം മുസ്ലീം സമുദായത്തിന് തിരിച്ചടി മാത്രമാണ് ഉണ്ടാക്കിയത്. ഇത്തരം പ്രവൃത്തികളില്‍ നിന്ന് സമുദായം വിട്ടു നില്‍ക്കണമായിരുന്നുവെന്നും സമസ്ത പറഞ്ഞിരുന്നു. എന്നാല്‍, സമസ്തയെ തള്ളിയാണ് മന്ത്രി മുഹമ്മദ് റിയാസ് രംഗത്തെത്തിയിരിക്കുന്നത്.
മലബാര്‍ കലാപം മുസ്ലിം സമുദായത്തെ നൂറ് വര്‍ഷം പിന്നോട്ട് നയിക്കുകയാണ് ചെയ്തത്. മലബാര്‍ കലാപം നടന്ന് നൂറ് വര്‍ഷം തികയുന്ന ഘട്ടത്തിലാണ് സമസ്തയുടെ ഏറ്റു പറച്ചില്. മലബാര്‍ കലാപത്തിനെക്കുറിച്ചുള്ള സമസ്തയുടെ നിലപാടുകള്‍ വിശദീകരിക്കുന്ന തരത്തില്‍ മലപ്പുറത്ത് മലബാര്‍ ചരിത്ര കോണ്‍ഗ്രസ്’ സംഘടിപ്പിക്കുമെന്നും എസ്.കെ.എസ്.എസ്.എഫ്. പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: