തിരുവനന്തപുരം: സിക്ക പരിശോധന ഇനി കേരളത്തിലും സാധ്യമാകും. സംസ്ഥാനത്തെ നാലു മെഡിക്കല്‍ കോളജുകളില്‍ സിക്ക പരിശോധന കിറ്റുകളെത്തി. തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട്, ആലപ്പുഴ ജില്ലകളിലാണ് കിറ്റുകളെത്തിയതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. രക്തപരിശോധനയിലൂടെ സിക്ക വൈറസിന്റെ സാന്നിധ്യം കണ്ടെത്താനാണ് പൂനെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍ദേശിച്ചിരിക്കുന്നത്. പരിശോധനയ്‌ക്ക് എട്ടു മണിക്കൂര്‍ ആവശ്യമാണ്. സംസ്ഥാനത്തെ കൂടുതല്‍ ലാബുകളില്‍ സിക്ക വൈറസ് പരിശോധന നടത്താനുളള സൗകര്യമൊരുക്കുമെന്നും മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: