തിരുവനന്തപുരം: വിഡി സതീശനെക്കൂടി പിണറായി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന് പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. കിറ്റെക്സ് കേരളം വിട്ടതിലും കേന്ദ്ര സഹകരണ മന്ത്രാലയ രൂപീകരണത്തിന്റെ കാര്യത്തിലും സിപിഎമ്മിനൊപ്പമാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്. സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയെ പിന്തുണക്കുന്ന പ്രതിപക്ഷനേതാവ് എന്തിനാണെന്നും സുരേന്ദ്രന് ചോദിച്ചു.
സര്‍ക്കാരിന്റെ നിരന്തരമായ വേട്ടയാടല്‍ കാരണമാണ് താന്‍ കേരളത്തില്‍ നിക്ഷേപിക്കനിരുന്ന പദ്ധതി ഉപേക്ഷിച്ചതെന്ന് കിറ്റെക്സ് എംഡി സാബു ജേക്കബ് വ്യക്തമാക്കിയിരുന്നു. കേരളത്തില്‍ നിന്നും താന്‍ പോകുന്നതല്ല തന്നെ ചവിട്ടി പുറത്താക്കുന്നതാണെന്നും അദേഹം പറഞ്ഞിരുന്നു. എന്നാല്‍ സാബു ജേക്കബിനെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന നിലപാടാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന് കൈക്കൊണ്ടത്.
മന്ത്രിസഭ പുന സംഘടനയ്ക്കൊപ്പം സഹകരണ മന്ത്രായത്തിന് കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കിയിരുന്നു. എന്നാല്‍ ഇതിനെ ഭരണ പ്രതിപക്ഷ ഭേദമന്യേ കേരളത്തിലെ എന്‍ഡിഎ ഇതര കക്ഷികള്‍ എതിര്‍ത്തു. പ്രതിപക്ഷ നേതാവ് വിഡി സതീശന്, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ ധനകാര്യമന്ത്രി തോമസ് ഐസക്ക് എന്നിവര്‍ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ വാസ്തവ വിരുദ്ധമായ വസ്തുതകള്‍ പരാമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: